കാ​റു​ക​ളും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു, ആ​റു​പേ​ർ​ക്കു പ​രി​ക്ക്
Monday, February 24, 2020 10:54 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു​കാ​റു​ക​ളും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു. ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര ക​പ്പ​ക്ക​ട ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ പോ​യ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഒ​രു കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച് ബൈ​ക്കും അ​പ​ക​ട​ത്തി​ൽ പെ​ട്ടു. കാ​ർ​യാ​ത്ര​ക്കാ​രാ​യ തൃ​ശൂ​ർ കു​റി​ച്ചി​ക്ക​ര അ​ഭി​രാ​മം വീ​ട്ടി​ൽ ഗീ​ത (59), മ​ക​ൾ ദി​വ്യ (24), മ​രു​മ​ക​ൻ ഗി​രീ​ഷ്കു​മാ​ർ, രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സാ​ഗ​ത് സിം​ഗ് (42), ഫൂ​ൽ മു​ഹ​മ്മ​ദ് (39), ബൈ​ക്ക് യാ​ത്രി​ക​ൻ വാ​ട​ക്ക​ൽ പു​തു​ശേ​രി വെ​ളി അ​നീ​ഷ് (39) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.