ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​ക​ർ​ഷ​ക​മാ​ക്ക​ണ​മെ​ന്ന് ധനമ​ന്ത്രി
Sunday, February 23, 2020 9:54 PM IST
മു​ഹ​മ്മ: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും ആ​ക​ർ​ഷ​ക​മാ​ക്കാ​നും ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും കേ​ന്ദ്രാ​വി​ഷ്കൃ​ത ഫ​ണ്ടും വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച അങ്കണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
അ​ങ്ക​ണ​വാ​ടി​ക​ളോ​ടു ചേ​ർ​ന്ന് വ​യോ ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും അ​വ​ർ​ക്ക് ഒ​ത്തു​ചേ​രാ​നു​ള്ള കേ​ന്ദ്ര​മാ​യി മാ​റ്റാ​നും ക​ഴി​യും. കു​ട്ടി​ക​ൾ​ക്ക് ക​ഥ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ ക​ഴി​വു​ള്ള മു​ത്ത​ശി​മാ​രെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. എ​ല്ലാ വാ​ർ​ഡി​ലും വ​യോ ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​യ​ണം. ഇ​പ്പോ​ഴ​ത്തെ പ​ക​ൽ വീ​ടു​ക​ൾ വ​യോ ക്ല​ബു​ക​ളാ​യി മാ​റ്റി പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്ക​ണം. അ​ടു​ത്ത ബ​ജ​റ്റി​ൽ പെ​ൻ​ഷ​ൻ 1500 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പു​ത്ത​ൻ​പു​ര​യി​ൽ സു​ധാ​ക​ര​നും ഭാ​ര്യ ഇ​ന്ദി​ര​യും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മൂ​ന്നു​സെ​ന്‍റി​ൽ 14,50,000 രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ബൊ​ക്കെ​യും പൂ​വും ഒ​ഴി​വാ​ക്കി ഫ​ല വൃ​ക്ഷ തൈ​ക​ൾ ന​ൽ​കി​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. സ്ഥ​ലം ന​ൽ​കി​യ സു​ധാ​ക​ര​ൻ ഇ​ന്ദി​ര ദ​ന്പ​തി​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ജു​മൈ​ല​ത്ത് ആ​ദ​രി​ച്ചു. അം​ഗ​ന​വാ​ടി​യി​ലേ​ക്കു​ള്ള എ​ഡി​എ​സ് ഉ​പ​ഹാ​രം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ര​തി​കു​മാ​റും ര​ക്ഷി​താ​ക്ക​ളു​ടെ ഉ​പ​ഹാ​രം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ ടി ​വി ലേ​ഖ​യും ഏ​റ്റു​വാ​ങ്ങി.​
സൂ​പ്പ​ർ​വൈ​സ​ർ ല​ക്ഷ്മി റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു ബി. ​അ​ര​വി​ന്ദ്, മ​നോ​ഹ​ര​ൻ ന​ന്ദി​കാ​ട്, കെ.​വി. മേ​ഘ​നാ​ദ​ൻ, ധ​ന​ല​ക്ഷ്മി, സി​ഡി​പി​ഒ ലി​ഷാ സേ​വ്യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ന​വാ​സ് സ്വാ​ഗ​ത​വും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ സൂ​ര്യ സു​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.