അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് ഉ​ദ്ഘാ​ട​നം
Friday, February 21, 2020 10:48 PM IST
ആ​ല​പ്പു​ഴ : സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ്, ലി​റ്റി​ൽ സ​യ​ന്‍റി​സ്റ്റ് ക്ല​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ‌​വ​ഹി​ച്ചു.
കു​ട്ടി​ക​ളി​ൽ ശാ​സ്ത്രാ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ ലോ​ക​മ​റി​യു​ന്ന ശാ​സ്ത്ര​ജ്ഞ​രാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണി​ത്.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. മ​നോ​ജ് കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്‌​ട​ർ ധ​ന്യ ആ​ർ. കു​മാ​ർ, മാ​നേ​ജ​ർ ഡോ. ​സി​സ്റ്റ​ർ ആ​നി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജെ. നോ​ബി​ൾ, കാ​ജ​ൽ നോ​ബി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.