തരിശുകിടന്ന ആ​റേ​ക്ക​ർ പാ​ട​ശേ​ഖ​രം ക്യ​ഷി​യോ​ഗ്യ​മാ​ക്കി
Friday, February 21, 2020 10:48 PM IST
ആ​ല​പ്പു​ഴ: ര​ണ്ടു ദി​വ​സം കൊ​ണ്ട് ആ​റേ​ക്ക​ർ പാ​ട​ശേ​ഖ​രം കൃ​ഷി​യോ​ഗ്യ​മാ​ക്കി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ. ത​രി​ശു ര​ഹി​ത ത​ണ്ണീ​ർ​മു​ക്കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് 15 വ​ർ​ഷ​ത്തി​ല​ധി​കം ത​രി​ശു കി​ട​ന്ന ആ​റ് ഏ​ക്ക​ർ വ​രു​ന്ന മ​ങ്കു​ഴി​ക്ക​രി പാ​ട​ശേ​ഖ​ര​വും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളു​മാ​ണ് പെ​ണ്‍​ക​രു​ത്തി​ൽ കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്.
പാ​ട​ശേ​ഖ​രം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് വ​നി​ത​ക​ളെ നേ​രി​ട്ട് അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ത​രി​ശു ര​ഹി​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.
മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് പാ​ട​ശേ​ഖ​രം ക്യ​ഷി യോ​ഗ്യ​മാ​ക്കി​യ​ത്. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​രി​ശു​ര​ഹി​ത പ​ദ്ധ​തി പ്ര​കാ​രം 55 ഏ​ക്ക​റു​ള​ള പോ​തി​മം​ഗ​ലം പാ​ട​ശേ​ഖ​ര​വും ക്യ​ഷി യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​തം സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ ര​മാ​മ​ദ​ന​ൻ, ബി​നി​ത മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. സ​ന​ജ, ര​മേ​ശ് ബാ​ബു, വാ​ര​നാ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​ൻ, ക്യ​ഷി ഓ​ഫീ​സ​ർ പി. ​സ​മീ​റ, ദീ​പ, ക​ണ്‍​വീ​ന​ർ ക്യ​ഷ്ണ​ൻ​നാ​യ​ർ, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡി. ​ല​തി​മോ​ൾ, ര​ഹ​ന, കി​ഷോ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​സാ​ദി സ്ക്വ​യ​ർ

മ​ണ്ണ​ഞ്ചേ​രി: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി മ​ണ്ണ​ഞ്ചേ​രി മേ​ഖ​ല ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാം ദി​ന ആ​സാ​ദി സ്ക്വ​യ​ർ ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ന്നാ​ട് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എ.​മു​ഹ​മ്മ​ദ് കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.