സെ​മി​നാ​റും സ​മ്മാ​ന​ദാ​ന​വും
Friday, February 21, 2020 10:48 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല സെ​മി​നാ​റും വാ​യ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന വി​ത​ര​ണ​വും ഇ​ന്ന് രാ​വി​ലെ 9.30ന് ​മ​ങ്കൊ​ന്പ് വൈ​എം​പി​എ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക സ​മ​തി അം​ഗം ല​തി​ക സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്ക് ലൈ​ബ്ര​റി മു​ൻ പ്ര​സി​ഡ​ന്‍റ് ജി. ​ബാ​ല​കൃ​ഷ്ണ​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്. ജ​തീ​ന്ദ്ര​ൻ, ഹ​രീ​ന്ദ്ര​നാ​ഥ് താ​യ​ങ്ക​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 11-ന് ​സാം​സ്കാ​രി​ക രം​ഗം പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​ട​ക്ക​ളം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ന​ൻ​പി​ള്ള മോ​ഡ​റേ​റ്റ​റാ​കും. ച​ട​ങ്ങി​ൽ വാ​യ​നാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.