പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പി​നു തു​ട​ക്കം
Friday, February 21, 2020 10:48 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ​ത്തെ പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. കൈ​ന​ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ചി​ത്തി​ര കാ​യ​ലി​ലാ​ണ് ഇ​ക്കൊ​ല്ല​ത്തെ വി​ള​വെ​ടു​പ്പി​നു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. 700 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ത്ത​വ​ണ 450 ഏ​ക്ക​റി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്. ഏ​റെ​ക്കാ​ലം ത​രി​ശു​കി​ട​ന്ന കാ​യ​ലി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 415 ഏ​ക്ക​റി​ലാ​ണ് വി​ള​വി​റ​ക്കി​യി​രു​ന്ന​ത്. ചി​ത്തി​ര​യി​ൽ കൊ​യ്ത്താ​രം​ഭി​ച്ച​തോ​ടെ കു​ട്ട​നാ​ട്ടി​ൽ ര​ണ്ടു മാ​സ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​ള​വെ​ടു​പ്പി​നാ​ണ് തു​ട​ക്ക​മാ​യ​ത്.

ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ 26,660 ഹെ​ക്ട​റി​ലാ​ണ് പു​ഞ്ച​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ കൃ​ഷി​യാ​രം​ഭി​ച്ച​ത്. ഏ​പ്രി​ൽ മാ​സം വ​രെ വി​ള​വെ​ടു​പ്പ് നീ​ളും. എ​ച്ച് ബ്ലോ​ക്കു പ​ഴേ​പ​തി​നാ​ലാ​യി​രം കാ​യ​ലി​ലാ​ണ് അ​ടു​ത്ത​വി​ള​വെ​ടു​പ്പു ന​ട​ക്കു​ക. 1400 ഏ​ക്ക​ർ വ​രു​ന്ന കാ​യ​ലി​ൽ വി​ള​വെ​ടു​പ്പി​ന് ഇ​നി​യും 20 ദി​വ​സം ബാ​ക്കി​യു​ണ്ട്. തു​ട​ർ​ന്ന് ഇ ​ബ്ലോ​ക്ക് ഇ​രു​പ​ത്തി​നാ​ലാ​യി​രം, ഡി ​ബ്ലോ​ക്ക് പു​ത്ത​നാ​റാ​യി​രം, ജ​ഡ്ജി ആ​റാ​യി​രം തു​ട​ങ്ങി​യ കാ​യ​ലു​ക​ളി​ലും വി​ള​വെ​ടു​പ്പു ന​ട​ക്കും.

ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പു വൈ​കും. മ​ട​വീ​ഴ്ച​യ്ക്കു​ശേ​ഷം വീ​ണ്ടും മ​ട​കു​ത്തി കൃ​ഷി​യി​റ​ക്കി​യ കാ​വാ​ലം രാ​മ​രാ​ജ​പു​രം കാ​യ​ലി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ വി​ള​വെ​ടു​പ്പു ന​ട​ക്കു​ക. ഇ​പ്പോ​ൾ 70 മു​ത​ൽ 75 ദി​വ​സം വ​രെ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ ഏ​പ്രി​ൽ പ​കു​തി​ക്കു​ശേ​ഷ​മേ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കു​ക​യു​ള്ളു.

സാ​ധാ​ര​ണ​യാ​യി 120 ദി​വ​സ​ത്തെ കൃ​ഷി​ക്കു​ശേ​ഷ​മാ​ണ് പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ കു​ട്ട​നാ​ട്ടി​ൽ വി​ള​വെ​ടു​പ്പ് അ​ൽ​പം നേ​ര​ത്തെ​യാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടും, മ​ഴ​ക്കു​റ​വും മൂ​ലം നെ​ല്ല് വേ​ഗ​ത്തി​ൽ വി​ള​ഞ്ഞ​ത് വി​ള​വെ​ടു​പ്പ് നേ​ര​ത്തെ​യാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ വി​ള​വും കു​റ​വാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് എ​ളു​പ്പ​മാ​ണെ​ങ്കി​ൽ, അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ അ​ത് വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​കും. വേ​ന​ൽ​മ​ഴ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും പു​ഞ്ച​കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ല​ഭി​ക്കാ​തി​രു​ന്ന മ​ഴ അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​ണ്ടാ​യാ​ൽ അ​ത് കൃ​ഷി​ക്കു നാ​ശ​ക​ര​മാ​യി മാ​റും. ഏ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് കു​ട്ട​നാ​ട്ടി​ൽ ക​ർ​ഷ​ക​ർ ഇ​ക്കു​റി കൃ​ഷി​യി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ല് വി​റ്റ ഇ​ന​ത്തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കാ​നു​ള്ള തു​ക ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. അ​തി​നു മു​ൻ​പു ന​ട​ന്ന പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലു​വി​ല പി​ആ​ർ​എ​സ് വാ​യ്പ​യിേ·​ലാ​ണ് ക​ർ​ഷ​ക​ർ​ക്കു ല​ഭി​ച്ച​ത്. ഈ ​തു​ക ബാ​ങ്കു​ക​ൾ​ക്കു സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു​വി​ല​യും ല​ഭി​ക്കാ​തെ പോ​യ​ത്. സ​ർ​ക്കാ​ർ പ​ണം ന​ൽ​കാ​ത്ത​തു മൂ​ലം വാ​യ്പ​യെ​ടു​ത്ത മി​ക്ക ക​ർ​ഷ​ക​ർ​ക്കും ബാ​ങ്കു​ക​ൾ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.