മാ​താ​വും കാ​മു​ക​നും ചേ​ർ​ന്നു മ​ർ​ദി​ച്ച കു​ട്ടി​യു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടു
Friday, February 21, 2020 10:45 PM IST
അ​ന്പ​ല​പ്പു​ഴ: മാ​താ​വും കാ​മു​ക​നും ചേ​ർ​ന്നു മ​ർ​ദി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ട്ട​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഒ​രാ​ഴ്ച മു​ന്പാ​ണ് കാ​ക്കാ​ഴ​ത്ത് പു​തു​വ​ൽ മോ​നി​ഷ​യു​ടെ കാ​മു​ക​ൻ വൈ​ശാ​ഖ് മോ​നി​ഷ​യു​ടെ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. കൂ​ട്ടി ന​ന്നാ​യി ആ​ഹാ​രം ക​ഴി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ചെ​റി​യ പ​നി​ക്ക് മ​രു​ന്ന് ന​ൽ​കു​ന്നു​ണ്ട്.
ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ക്ക​റി​യ കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തി​യ​താ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി.​രാം​ലാ​ൽ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡും വി​ല​യി​രു​ത്തി​യി​രു​ന്നു.