അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ച്ച് വി​പ​ണ​നം സാ​ധ്യ​മാ​ക്കി: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Friday, February 21, 2020 10:45 PM IST
അ​ന്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ക്കാ​ലം കൊ​ണ്ട് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി ക​ന്പോ​ള​ത്തെ നി​യ​ന്ത്രി​ക്കാ​നും വി​ല​ക്ക​യ​റ്റ​ത്തി​ന് അ​റു​തി വ​രു​ത്താ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു​വെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. അ​ന്പ​ല​പ്പു​ഴ​യി​ൽ ന​വീ​ക​രി​ച്ച സ​പ്ലൈ​ക്കോ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യാ​ൻ ഈ ​കാ​ല​യ​ള​വി​ൽ ക​ഴി​ഞ്ഞു. സ​പ്ലൈ​ക്കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പീ​പ്പി​ൾ​സ് ബ​സാ​റു​ക​ൾ എ​ന്നി​വ വ​ഴി പൊ​തു​വി​ത​ര​ണ മേ​ഖ​ല​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി മാ​റ്റു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​രി​യ​ട​ക്ക​മു​ള്ള​വ ഭീ​മ​മാ​യ ന​ഷ്ടം സ​ഹി​ച്ചു​കൊ​ണ്ടാ​യാ​ലും വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​വാ​തെ വി​ത​ര​ണം ന​ട​ത്താ​ൻ സ​പ്ലൈ​ക്കോ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​എം. ആ​രി​ഫ് എം​പി ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ലാ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​ജാ ര​തീ​ഷ്, ബി​ന്ദു ബൈ​ജു, ശോ​ഭാ ബാ​ല​ൻ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.