കടുത്തവേനൽ, തീ​റ്റ​പ്പു​ൽ ക്ഷാ​മം മൂലം ക്‌ഷീരകർഷകർ പ്രതിസന്ധിയിൽ
Thursday, February 20, 2020 10:42 PM IST
പൂ​ച്ചാ​ക്ക​ൽ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ തീ​റ്റ​പ്പു​ൽ ക്ഷാ​മം രൂ​ക്ഷം. ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ക​ന്നു​കാ​ലി​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് തീ​റ്റ​യും വെ​ള്ള​വും ല​ഭി​ക്കാ​ത്ത​ത് പാ​ൽ ഉ​ല്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ടു​ത്ത വേ​ന​ലി​ൽ പ​ച്ച​പ്പു​ല്ല് ക​രി​ഞ്ഞു​ണ​ങ്ങി​യ​തും ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി വ​ര​ണ്ട​തു​മാ​ണ് പ്ര​ശ്നം. ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പാ​ൽ​വ​ര​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന പ​ച്ച​പ്പു​ൽ​കൃ​ഷി​യും ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്.

ജി​ല്ല​യു​ടെ വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​റ്റ​പ്പു​ല്ല് ല​ഭി​ച്ചി​രു​ന്ന​ത് കൂ​ടു​ത​ലും കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​മാ​ണ്. നേ​ര​ത്തെ വ​ലി​യ വ​ള്ള​ങ്ങ​ളി​ൽ വൈ​ക്കം, ഏ​നാ​തി, തു​രു​ത്തും​മേ​ൽ, മു​റി​ഞ്ഞ​പു​ഴ എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​രി​ശു​പാ​ട​ങ്ങ​ളി​ലും ഇ​ട​തോ​ടു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന തീ​റ്റ​പ്പു​ല്ലു​ക​ളു​മാ​ണ് വ​ള്ള​ത്തി​ൽ ചെ​ത്തി കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഇ​ട​ത്തോ​ടാ​യ പൂ​ച്ചാ​ക്ക​ൽ തോ​ടി​ന്‍റെ ക​ര​ക​ളി​ൽ പു​ല്ല് വി​ൽ​പ​ന​ക്കാ​ർ ധാ​രാ​ളം ഉ​ണ്ടാ​യി​രു​ന്നു. വ​ള്ള​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന പു​ല്ലാ​ണ് ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ കാ​റ്റും മ​ഴ​യും ഉ​ള്ള​പ്പോ​ൾ കാ​യ​ലി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​ക​ര​മാ​യ​തി​നാ​ൽ പ​ല​രും വ​ള്ള​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴു​വാ​ക്കി.
പ​ക​രം ചെ​റി​യ വാ​ഹ​ങ്ങ​ളി​ൽ പു​ല്ല് എ​ത്തി​ച്ചു ന​ൽ​കു​ന്ന ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നാ​ണ് പു​ല്ല് വാ​ങ്ങു​ന്ന​ത്. ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന പു​ല്ലി​ന് വി​ല കൂ​ടു​ത​ലാ​ണെ​ന്നും ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തും വേ​ഗം ഉ​ണ​ങ്ങി​പ്പോ​കു​ന്ന​താ​ണെ​ന്നും ഈ ​മേ​ഖ​ല​യി​ൽ 29 വ​ർ​ഷ​മാ​യി തൊ​ഴി​ൽ ചെ​യ്യു​ന്ന പൂ​ച്ചാ​ക്ക​ൽ കു​ഞ്ച​രം സ്വ​ദേ​ശി ജോ​യി പ​റ​യു​ന്നു. കു​ടും​ബ​ത്തി​ന് ന​ല്ലൊ​രു വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന തൊ​ഴി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ തീ​റ്റ​പ്പു​ല്ല് ക്ഷാ​മ​വും കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന​യും മൂ​ലം പ​ല​രും ഈ ​മേ​ഖ​ല വി​ട്ടു പോ​കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മു​ള്ള വൈ​ക്കോ​ലാ​ണ് ക​ർ​ഷ​ക​രെു​ട ഇ​പ്പോ​ഴ​ത്തെ ഏ​ക ആ​ശ്ര​യം. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി വൈ​ക്കോ​ൽ ലോ​റി​ക​ൾ എ​ത്തു​ന്നി​ല്ല. ഒ​രു കെ​ട്ട് വൈ​ക്കോ​ലി​ന് 400 രൂ​പാ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ വൈ​ക്കോ​ലും എ​ത്താ​താ​യ​തോ​ടെ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. ഇ​നി​യും ചൂ​ട് കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.