പൗ​ര​ത്വ നി​യ​മ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്ക​ൻ നീ​ക്ക​മെ​ന്ന് സി.​പി. ജോ​ണ്‍
Wednesday, February 19, 2020 10:53 PM IST
ചാ​രും​മൂ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നും അ​തു​വ​ഴി അ​ധി​കാ​രം നി​ല​നി​ർ​ത്താ​മെ​ന്ന ഗൂ​ഢ​ല​ക്ഷ്യ​മാ​ണ് മോ​ദി അ​മി​ത്ഷാ കൂ​ട്ടു​കെ​ട്ടി​നു​ള്ള​തെ​ന്ന് സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യി രം​ഗ​ത്ത് വ​രു​മെ​ന്നും ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ് പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്നു​വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ന്നും സി.​പി. ജോ​ണ്‍ പ​റ​ഞ്ഞു.

പൗ​ര​ത്വം ജ·ാ​വ​കാ​ശ​മാ​ണ് ക​രി​നി​യ​മ​ങ്ങ​ൾ അ​റ​ബി​ക്ക​ട​ലി​ൽ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സി​എം​പി ജി​ല്ലാ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ചാ​രും​മൂ​ട്ടി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ എ. ​നി​സാ​റി​ന് പാ​ർ​ട്ടി പ​താ​ക കൈ​മാ​റി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചു​ന​ക്ക​ര ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​നി​സാ​ർ, തോ​മ​സ്.​എം. മാ​ത്തു​ണ്ണി, സ​ണ്ണി​ക്കു​ട്ടി, കെ.​കെ. ഷാ​ജു, ദി​ലീ​പ് ഖാ​ൻ, കെ.​റ്റി. ഇ​തി​ഹാ​സ്, പു​ഷ്പി ജോ​സ്, സു​രേ​ഷ് കാ​വി​നേ​ത്ത്, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ, കെ.​എ. കു​ര്യ​ൻ, കെ.​ജി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.