ചെ​ങ്ങ​ന്നൂ​ർ ക​ണ്‍​വ​ൻ​ഷ​ൻ 26 മു​ത​ൽ
Wednesday, February 19, 2020 10:51 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ 13-ാം മ​ത് ചെ​ങ്ങ​ന്നൂ​ർ ക​ണ്‍​വ​ൻ​ഷ​ൻ 26 മു​ത​ൽ മാ​ർ​ച്ച് 1 വ​രെ ബ​ഥേ​ൽ അ​ര​മ​ന ഗ്രൗ​ണ്ടി​ലെ മാ​ർ പീ​ല​ക്സി​നോ​സ് ന​ഗ​റി​ൽ ന​ട​ക്കും. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​ന സ​ഹാ​യ​മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഡോ.​ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു ഏ​ബ്ര​ഹാം കാ​ര​യ്ക്ക​ൽ, ഫാ. ​രാ​ജ​ൻ വ​ർ​ഗീ​സ്, ഫാ. ​ബി​ജു ടി. ​മാ​ത്യു, ഫാ. ​മ​ത്താ​യി കു​ന്നി​ൽ, ഫാ. ​ഐ​പ്പ് പി. ​സാം, ഫാ. ​സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ്, ഫാ. ​ജാ​ൾ​സ​ണ്‍ പി. ​ജോ​ർ​ജ്, ഫാ. ​സി.​കെ. ഗീ​വ​ർ​ഗീ​സ്, ഫാ. ​വൈ. തോ​മ​സ്, ഫാ. ​സു​നി​ൽ ജോ​സ​ഫ്, ഫാ. ​ഏ​ബ്ര​ഹാം കോ​ശി, വി.​ജെ. ചാ​ക്കോ, ബി​ജു മാ​ത്യു, മാ​ത്യു ജേ​ക്ക​ബ്, സ​ജി പ​ട്ട​രു​മ​ഠം, സി.​കെ. റെ​ജി, ഷാ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ ഫാ. ​വ​ർ​ഗീ​സ്്, ഫാ. ​പി.​എ. ഫി​ലി​പ്പ്, ഫാ. ​അ​ല​ക്സ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.