തൃ​ക്കു​ര​ട്ടി​യി​ൽ ശി​വ​രാ​ത്രി എ​തി​രേ​ൽ​പ്പ് 21ന്
Wednesday, February 19, 2020 10:51 PM IST
മാ​ന്നാ​ർ: മാ​ന​വ സൗ​ഹൃ​ദ സ​ന്ദേ​ശ​മു​ണ​ർ​ത്തി മാ​ന്നാ​ർ തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​തി​രേ​ൽ​പ് 21ന് ​ന​ട​ക്കും. തൃ​ക്കു​ര​ട്ടി സേ​വാ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന എ​തി​രേ​ൽ​പ് ശി​വ​രാ​ത്രി ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട​പ്ര-​മാ​ന്നാ​ർ ജ​യ​ന്തി​പു​രം കൈ​ന​ക്ക​ര ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ്.​വി.​കോ​ര എ​തി​രേ​ൽ​പ് ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന്നാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി.​രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ, മാ​ന്നാ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൽ. മ​ഹേ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
എ​തി​രേ​ൽ​പ് ഘോ​ഷ​യാ​ത്ര​ക്ക് മാ​ന്നാ​ർ മു​സ്ലീം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​സ്ലീം പു​ത്ത​ൻ​പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്ത് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് കു​ര​ട്ടി​ശേ​രി മു​ത്താ​ര​മ്മ​ൻ​കോ​വി​ൽ, മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി​യി​ല​മ്മ ഭ​ക്ത​ജ​ന സ​മി​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം കു​ര​ട്ടി​ശേ​രി ക​ണ്ണ​ങ്കാ​വി​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​ള്ള എ​തി​രേ​ൽ​പ്,ആ​ലു​മൂ​ട് ശി​വ​പാ​ർ​വ​തി ഭ​ക്ത​ജ​ന സ​മി​തി​യു​ടെ എ​തി​രേ​ൽ​പ്, പ​രു​മ​ല തി​രു​വാ​ർ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും കു​ന്ന​ത്തൂ​ർ അ​യ്യ​പ്പ​സേ​വാ​സ​മ​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​ട്ടു​കാ​ഴ്ച എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ തൃ​ക്കു​ര​ട്ടി​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തി​ചേ​രും.