കാന്പ​യി​നും അ​ദാ​ല​ത്തും
Tuesday, February 18, 2020 10:54 PM IST
അ​ന്പ​ല​പ്പു​ഴ: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ന്പ​ല​പ്പു​ഴ​യി​ൽ ന​ട​ന്നു വ​ന്ന പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ത്വ വി​ത​ര​ണ ക്യാ​ന്പ​യി​നും അ​ദാ​ല​ത്തും സ​മാ​പി​ച്ചു. പു​തു​താ​യി 600 പ്ര​വാ​സി​ക​ളെ ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കി. 40 പേ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും, 10 പേ​ർ​ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യ​വും, ഏ​ഴു പേ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി. 120 പേ​രു​ടെ മു​ട​ങ്ങി​യ അം​ഗ​ത്വ​വും അ​ദാ​ല​ത്തി​ൽ പു​തു​ക്കി ന​ൽ​കി. ക്ഷേ​മ​നി​ധി​യി​ൽ പു​തു​താ​യി ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ സ​ജീ​വ് തൈ​ക്കാ​ട് അ​റി​യി​ച്ചു.