നാ​ട​ൻ​പാ​ട്ട് മ​ത്സ​രം
Tuesday, February 18, 2020 10:49 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ല യു​വ​ജ​ന​കേ​ന്ദ്രോ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മ​രാ​ണ​ർ​ഥം മ​ണി​നാ​ദം എ​ന്ന പേ​രി​ൽ നാ​ട​ൻ​പാ​ട്ട് ജി​ല്ലാ​ത​ല മ​ത്സ​രം കൊ​മ്മാ​ടി യു​വ​ജ​ന വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 25000, 10000, 5000 രൂ​പ വീ​തം കാ​ഷ് പ്രൈ​സ് ന​ൽ​കും.
ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്കു മാ​ർ​ച്ച് ആ​റി​ന് ചാ​ല​ക്കു​ടി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​വു​മു​ണ്ടാ​കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. ജി​സ് മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡി​സ്‌​കൗ​ണ്ട് മേ​ള

ആ​ല​പ്പു​ഴ: കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് എ​ല്ലാ ജി​ല്ല​ക​ളി​ലും സ്‌​പെ​ഷ്ൽ ഡി​സ്‌​കൗ​ണ്ട് മേ​ള ആ​രം​ഭി​ച്ചു. മാ​ർ​ച്ച് 17 വ​രെ തു​ട​രും. ഖാ​ദി കോ​ട്ട​ൺ, സ്പ​ൺ സി​ൽ​ക്ക്, റീ​ൽ​ഡ് സി​ൽ​ക്ക് എ​ന്നീ തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം റി​ബേ​റ്റും പോ​ളി വ​സ്ത്ര​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം റി​ബേ​റ്റും ല​ഭി​ക്കും.