ഭ​ക്തി​സാ​ന്ദ്ര​മാ​യി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം
Sunday, February 16, 2020 10:54 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ലൂ​ർ​ദ് മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു സ​മാ​പ​നം കു​റി​ച്ച് ഇ​ന്ന​ലെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു പ്ര​ദ​ക്ഷി​ണം. പ​ള്ളി​ക്കു ചു​റ്റു​മാ​യി ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​കാ​രി ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കും ന​ട​ത്തി.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി​ജി മാ​ത്യു ചു​ടു​കാ​ട്ടി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡോ​ണി വെ​ണ്‍​മേ​ലി​ൽ, കൈ​ക്കാ​രന്മാ​രാ​യ ബാ​ബു സേ​വ്യ​ർ ക​ണി​യാം​പ​റ​ന്പി​ൽ, ബാ​ബു​ക്കു​ട്ടി ജോ​സ​ഫ് ക​രി​ക്കം പ​ള്ളി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ അ​ഡ്വ. വി​നോ​ദ് വ​ർ​ഗീ​സ്, ജോ​യി തോ​മ​സ് ക​ണ്ട​ത്തി​പ്പ​റ​ന്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.