മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കാ​യി ഇ​ല​ക്‌​ട്രി​ക് ആം​ബു​ല​ൻ​സ്
Saturday, February 15, 2020 10:33 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ആ​ധു​നി​ക ഇ​ല​ക്‌​ട്രി​ക് ആം​ബു​ല​ൻ​സ് സ​ജ്ജം. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ 2019-20ലെ ​പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ല​ക്‌​ട്രി​ക് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്.

ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഇ​ല​ക്‌​ട്രി​ക് ബ​ഗ്ഗീ കാ​റി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ മൂ​ന്നു രോ​ഗി​ക​ൾ​ക്ക് ഇ​രു​ന്നും ഒ​രു രോ​ഗി​യെ കി​ട​ത്തി​യും കൊ​ണ്ടു​പോ​കാം. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ൽ നി​ന്നും മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നു ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കാ​ര്യം സൂ​പ്ര​ണ്ട് എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.

ഇ​തി​ന് പോം​വ​ഴി എ​ന്നോ​ണം നി​ർ​ദേ​ശി​ച്ചു വാ​ങ്ങി​യ​താ​ണ് ഈ ​അ​ത്യാ​ധു​നി​ക ഇ​ല​ക്‌​ട്രി​ക് ആം​ബു​ല​ൻ​സ്. ജി​ല്ല​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ല​ക്‌​ട്രി​ക് ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഗ​വ. ഇ ​മാ​ർ​ക്ക​റ്റ്പ്ലേ​സ് മു​ഖേ​ന​യാ​ണ് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്.

ആ​ർ​ക്കും അ​നാ​യ​സേ​ന ഓ​ടി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഈ ​ആം​ബു​ല​ൻ​സി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​റാ​ണ്. ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ​ര​മാ​വ​ധി വേ​ഗ​ത 15 കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ഈ ​ആം​ബു​ല​ൻ​സി​നും അ​ങ്ങ​നെ ആ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​ട്സ് ഇ​ൻ​ഡ​സ്ട്രി​യാ​ണ് ഇ​ല​ക്‌​ട്രി​ക് ആം​ബു​ല​ൻ​സ് ത​യാ​റാ​ക്കി​യ​ത്.