ജീ​വ​നി പ​ദ്ധ​തി​ക്കു തു​ട​ക്കം
Wednesday, January 29, 2020 10:38 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്കു​ത​ല​ത്തി​ൽ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ’ജീ​വ​നി പ​ദ്ധ​തി​ക്കു തു​ട​ക്കം. എ​ല്ലാ​വീ​ടു​ക​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലു​മ​ട​ക്കം സാ​ധ്യ​മാ​യ എ​ല്ലാ​സ്ഥ​ല​ങ്ങ​ളി​ലും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജീ​വ​നി 202021 പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ 50 സെ​ന്‍റി​ലാ​ണ് ബ്ലോ​ക്കു​ത​ല പ​ദ്ധ​തി​യാ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ന്പ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. അ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യ​ഷി അ​സി. ഡ​യ​റ​ക്‌​ട​ർ എ​ച്ച്. ഷ​ബീ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യു.​എം. ക​ബീ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. പു​ഷ്പ​ല​ത, പ​ഞ്ചാ​യ​ത്തം​ഗം മി​നി​വേ​ണു, എ​സ്. രാ​ധാ​മ​ണി, പി.​കെ. പ്ര​താ​പ​ൻ, സി​ന്ധു, അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​നൂ​പ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും മെ​ഹ്താ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.