എള്ളിന്‍റെ പ്രദർശന പദ്ധതി
Wednesday, January 29, 2020 10:37 PM IST
മാവേലിക്കര: ഭാ​ര​ത സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന എ​ണ്ണ​ക്കു​രു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന വ​ര്‍​ധ​ന​വി​നു​ത​കു​ന്ന പ്ര​ദ​ര്‍​ശ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ല്‍ എ​ള്ളി​ന്‍റെ ശാ​സ്ത്രീ​യ പ​രി​പാ​ല​ന​വും മു​ല്യ​വ​ർ​ധ​ന​വും ല​ക്ഷ്യ​മി​ട്ട് പ്ര​ദ​ര്‍​ശ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും ന​ന്നാ​യി എ​ള്ള് വി​ള​യു​ന്ന മേ​ഖ​ല​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര.
ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ത്തി​ട​ല്‍ ഉ​ദ്ഘാ​ട​നം അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കൃ​ഷി​വി​ജ്ഞാ​നകേ​ന്ദ്രം മേ​ധാ​വി ഡോ. ​പി. മു​ര​ളീധ​ര​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മു​കു​ന്ദ​ന്‍, ശ്രീ​ജി​ത്ത്, കൃ​ഷി ഓ​ഫീ​സ​ര്‍ ലേ​ഖാ​ മോ​ഹ​ന്‍, എം.​എ​സ്. രാ​ജീ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ര്‍​ഡി​ലെ നാ​ല് ജെ​എ​ല്‍​ജി ഗ്രൂ​പ്പു​ക​ളി​ലെ 30 ഓ​ളം വ​നി​താ ക​ര്‍​ഷ​ക​രാ​ണ് എ​ള്ളി​ന്‍റെ പ്ര​ദ​ര്‍​ശ​ന കൃ​ഷി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്.