ലീ​വി​ൽ കൃ​ത്രി​മം​ന​ട​ത്തി ശ​ന്പ​ളം ത​ട്ടു​ന്നു​വെ​ന്ന് ആ​രോ​പ​ണം
Wednesday, January 29, 2020 10:37 PM IST
ചേ​ർ​ത്ത​ല: ജീ​വ​ന​ക്കാ​രി ലീ​വി​ൽ കൃ​ത്രി​മം​ന​ട​ത്തി ശ​ന്പ​ളം ത​ട്ടു​ന്നു​വെ​ന്ന് ആ​രോ​പ​ണം. വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി. ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ സ്റ്റോ​റി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മൂ​ന്നു​മാ​സ​ത്തേ​ക്കു വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് ചേ​ർ​ത്ത​ല​യി​ലെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി കൃ​ത്യ​മാ​യി ഓ​ഫീ​സി​ൽ വ​രാ​തെ ഒ​പ്പി​ട്ടു ശ​ന്പ​ളം വാ​ങ്ങു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. നാ​ലു​മാ​സം മു​ന്പാ​ണ് ഇ​വ​ർ ജോ​ലി​ക്കെ​ത്തി​യ​ത്. വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​ർ മൂ​ന്നു​മാ​സം ക​ഴി​ഞ്ഞാ​ൽ തി​രി​കെ പോ​കാ​റാ​ണ് പ​തി​വ്.
സി​ഐ​ടി​യു നേ​താ​വാ​യ ഇ​വ​ർ ചീ​ഫ് ഓ​ഫീ​സി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി കാ​ലാ​വ​ധി നീ​ട്ടി​വാ​ങ്ങു​ക​യാ​യി​രു​ന്ന​ത്രേ. തു​ട​ർ​ച്ച​യാ​യി 14 ദി​വ​സം ലീ​വെ​ടു​ത്താ​ൽ ചീ​ഫ് ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ 12 ദി​വ​സം കൂ​ടു​ന്പോ​ൾ വ​ന്ന് ഒ​പ്പി​ട്ടു തി​രി​കെ പോ​കു​ക​യാ​ണ്. ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കു​ന്ന​ത് എ​ടി​ഒ​യാ​ണ്. എ​ടി​ഒ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഇ​വ​ർ അ​ന​ധി​കൃ​ത​മാ​യി ശ​ന്പ​ളം കൈ​പ്പ​റ്റു​ന്ന​തെ​ന്നും ഇ​തു​മൂ​ലം കെ​എ​സ്ആ​ർ​ടി​സി​ക്കു മാ​സം ഇ​രു​പ​തി​നാ​യി​രം രൂ​പ​യി​ല​ധി​കം ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യും ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ന​ധി​കൃ​ത​മാ​യി ഇ​വ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത ര​ണ്ടു​വ​നി​താ​ജീ​വ​ന​ക്കാ​രെ ര​ജി​സ്റ്റ​റി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച് സ്ഥ​ലം മാ​റ്റി​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ്റ്റോ​റി​ൽ നാ​ലു​ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​യാ​യ ജീ​വ​ന​ക്കാ​രി​യു​ടെ നി​യ​മ​നം ഉ​റ​പ്പാ​ക്കാ​നാ​ണ് മ​റ്റു ര​ണ്ടു​പേ​രെ ഇ​വി​ടെ​നി​ന്ന് സ്ഥ​ലം​മാ​റ്റി​യ​തെ​ന്നും പ​രാ​തി​ക്കാ​ർ ആ​രോ​പി​ച്ചു. ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​ച്ച​ശേ​ഷം വ​നി​താ​ജീ​വ​ന​ക്കാ​രി പോ​യ​തെ​ന്നും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കാ​യി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും എ​ടി​ഒ അ​ബ്ദു​ൾ നി​ഷാ​ദ് പ​റ​ഞ്ഞു.