ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ​തു
Wednesday, January 29, 2020 10:37 PM IST
മാ​വേ​ലി​ക്ക​ര: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കോ​ട്ട​യം എ​മി​റേ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര ഗേ​റ്റ​ർ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​ധ​ന​രാ​യ വ്യ​ക്ക​രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി 125 ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ മാ​ഗി ജോ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ​തു.
കോ​ട്ട​യം എ​മി​റേ​റ്റ്സ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ കെ.​എ. തോ​മ​സ്, ഡോ. ​സി.​പി. ജ​യ​കു​മാ​ർ, കെ.​എ​സ്. മോ​ഹ​ന​ൻ പി​ള്ള, ഡോ. ​ബാ​ല​ച​ന്ദ്ര​ൻ ,സു​നി​ൽ​കു​മാ​ർ, ഗ്രേ​റ്റ​ർ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ. നാ​ഗേ​ന്ദ്ര മ​ണി, സെ​ക്ര​ട്ട​റി ലാ​ൽ​ദാ​സ്, ജെ. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൃ​ക്ക​രോ​ഗ​ത്തെ നേ​രി​ടാ​ൻ രോ​ഗി​ക​ളും പ​രി​ചാ​ര​ക​രും ശ്ര​ദ്ധി​ക്കേ​ണ്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ പ​റ്റി ഡോ. ​ബാ​ല​ച​ന്ദ്ര​ൻ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.