ക​ള​ക്‌​ട​റു​ടെ പ​രാ​തി​പ​രി​ഹാ​ര പ​രി​പാ​ടി ഫെ​ബ്രു​വ​രി 15-ന്
Wednesday, January 29, 2020 10:35 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ ജി​ല്ല ക​ള​ക്‌​ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര പ​രി​പാ​ടി​യാ​യ സ​ഫ​ലം ഫെ​ബ്രു​വ​രി 15 നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഒ​ന്നു​വ​രെ കു​ട്ട​നാ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ന​ട​ക്കും. എ​ൽ​ആ​ർ​എം കേ​സു​ക​ൾ, സ​ർ​വേ, പ്ര​ള​യം സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ൾ, ഭൂ​മി​യു​ടെ ത​ര​മാ​റ്റം/​പ​രി​വ​ർ​ത്ത​നം, റേ​ഷ​ൻ​കാ​ർ​ഡ് എ​ന്നി​വ​യൊ​ഴി​കെ​യു​ള്ള എ​ല്ലാ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കു​ന്ന​തും താ​ലൂ​ക്കു​ത​ല വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തു​മാ​ണ്.
കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ ഓ​ഫീ​സ്, ക​ള​ക്‌​ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ​ത്തി​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഫെ​ബ്രു​വ​രി 15 ന് ​കു​ട്ട​നാ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ക​ള​ക്‌​ട​ർ നേ​രി​ട്ടു പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും ഉ​ട​ൻ തീ​ർ​പ്പാ​ക്കു​ന്ന​തു​മാ​ണ്.