മ​ന്ന കാ​രു​ണ്യ പ​ദ്ധ​തി​യു​മാ​യി എം​സി​വൈ​എം
Wednesday, January 29, 2020 10:35 PM IST
പു​ന്ന​മൂ​ട്: മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ​പ്ത​തി, നാ​മ​ഹേ​തു​ക തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ഭ​ദ്രാ​സ​ന സ​മി​തി തു​ട​ക്കം കു​റി​ക്കു​ന്ന മ​ന്ന കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീമി​സ് കാ​തോ​ലി​ക്കാ ബാ​വ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് ലോ​ഗോ കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
2020 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച് ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ​ഭ​ക്ഷ​ണ വി​ത​ര​ണം, സെ​പ്റ്റം​ബ​റി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 90 പേ​ർ​ക്ക് 1000 രൂ​പ വി​ല​മ​തി​ക്കു​ന്ന 90 ഡ​യാ​ലി​സി​സ് കി​റ്റു​ക​ളും ഒ​ന്പ​ത് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് 9,000രൂ​പ​വീ​ത​മു​ള്ള രോ​ഗീ​സ​ഹാ​യ​മു​ൾ​പ്പെ​ടു​ന്ന ആ​തു​ര പ​ദ്ധ​തി​യു​മാ​ണ് എം​സി​വൈ​എം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഭ​ദ്രാ​സ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡെ​ന്നീ​സ് മു​കു​ളും​പു​റ​ത്ത്, ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ വൈ​ദ്യ​ൻ ക​ല്ല​ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ൻ മ​ണ്ണാ​റോ​ഡ്, നി​യു​ക്ത ഭാ​ര​വാ​ഹി​ക​ളാ​യ ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ ഫി​ലി​പ്പ്, കെ​സി​വൈ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ബി​ൻ കു​ര​ന്പാ​ല, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.