ഗ​ാന്ധി​ജി​യെ അ​നു​സ്മ​രി​ച്ച് സ്‌​കൂ​ൾ വാ​ർ​ഷി​കം
Tuesday, January 28, 2020 10:40 PM IST
ചാ​രും​മൂ​ട് : രാ​ഷ്ട്ര പി​താ​വ് മ​ഹ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​ത​വും സ​ന്ദേ​ശ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ക​ർ​ന്നു ന​ൽ​കി ചു​ന​ക്ക​ര ചെ​റു​പു​ഷ്പ ബ​ഥ​നി സ്‌​കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം. 150 -മ​ത് ജ​ന്മ വാ​ർ​ഷി​ക​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ബാ​ല്യ​വും യൗ​വ​ന​വും തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ​യു​ള്ള സ​ത്യ​ഗ്ര​ഹ സ​മ​ര​ങ്ങ​ളും സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളും ഒ​ക്കെ വി​ദ്യാ​ർ​ഥി​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ക ൂ​ടാ​തെ ഗാ​ന്ധി​ജി​യു​ടെ ജ​ന​നം മു​ത​ൽ വ​ധി​ക്ക​പ്പെ​ടു​ന്ന​ത് വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളും വേ​ദി​ക്കു​സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ നി​ശ്ച​ല​ദൃ​ശ്യ​ത്തി​ലൂ​ടെ പു​ന​രാ​വി​ഷ്‌​ക​രി​ച്ചു.
മ​ഹ​ത്മാ-2020 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​കാ​ഘോ​ഷം ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബ​ഥ​നി പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ റ​വ. ഡോ. ​മാ​ത്യു ജേ​ക്ക​ബ് തി​രു​വാ​ലി​ൽ ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് കു​രു​വി​ള ഒ​ഐ​സി, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, മാ​ത്യു ഒ​ഐ​സി, ഫാ. ​ഏ​ബ​ൽ മാ​ത്യു ഒ​ഐ​സി, പ​ഞ്ചാ​യ​ത്തം​ഗം സ​വി​ത സു​ധി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.