സ്വീ​ക​ര​ണം ന​ല്‍​കി
Friday, January 24, 2020 10:50 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സ​ന്ദേ​ശ ക​ലാ​ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ല്‍​കി. ജി​ല്ല​യി​ലെ ആ​ദ്യ​സ്വീ​ക​ര​ണ സ്ഥ​ല​മാ​യ മാ​വേ​ലി​ക്ക​ര എം​എ​സ്എ​സ് സ്‌​കൂ​ളി​ല്‍ സ്വീ​ക​ര​ണ സ​മ്മേ​ള​നം ആ​ര്‍. രാ​ജേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഏ​റെ ച​ര്‍​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​ല അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന സാ​ക്ഷ​ര​ത പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്. അ​ഭി​ലാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​പി. ഹ​രി​ഹ​ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക സാ​ലി മേ​രി വ​ര്‍​ഗീ​സ്, ജ​ന​പ്ര​നി​ധി​ക​ള്‍, സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ പ്രേ​മ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 20 ക​ലാ​കാ​ര​ന്മാ​രാ​ണു സം​ഘ​ത്തി​ലു​ള്ള​ത്.