പഞ്ചായത്ത് പ്രസിഡന്‍റിനെ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി
Wednesday, January 22, 2020 10:48 PM IST
ചേ​ർ​ത്ത​ല: സ്റ്റാ​ൻ​ഡി​ല്‍ ക​യ​റാ​തെ പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് കാ​ര്യം തി​ര​ക്കി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ബ​സ് ഡ്രൈ​വ​ര്‍ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. കോ​ട്ട​യ​ത്തു നി​ന്നും ചേ​ർ​ത്ത​ല​യ്ക്കു വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി
കോ​ട്ട​യം ഡി​പ്പോ​യി​ലെ ബ​സ് ഡ്രൈ​വ​റാ​ണ് ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി‍​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സി​നെ അ​പ​മാ​നി​ച്ച​ത്.
കോ​ട്ട​യം ഡി​പ്പോ​യി​ല്‍ നി​ന്നും വ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ക​യ​റാ​തെ പോ​കു​ക​യാ​യാ​ണെ​ന്ന യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജ്യോ​തി​സ്.
ഡ്രൈ​വ​റോ​ടു കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ ത​ന്നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ്യോ​തി​സ് എ​ടി​ഒ​യ്ക്കു ന​ല്കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.