മാ​ലി​ന്യ​വാ​ഹി​നി​യാ​യി പു​ളി​ങ്കു​ന്ന്-​ക​ണ്ണാ​ടി പ​ഴ​യ​തോ​ട്
Wednesday, January 22, 2020 10:46 PM IST
മ​ങ്കൊ​ന്പ്: കാ​ല​ങ്ങ​ളാ​യു​ള്ള അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​ക​മാ​യി പു​ളി​ങ്കു​ന്ന്-​ക​ണ്ണാ​ടി പ​ഴ​യ​തോ​ട്. വ​ർ​ഷ​ങ്ങ​ളാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ക്കാ​ത്ത​തി​നാ​ൽ പോ​ള​യും പാ​ഴ്ചെ​ടി​ക​ളും തി​ങ്ങി​വ​ള​രു​ന്ന തോ​ട് ഇ​ന്ന് മാ​ലി​ന്യ​വാ​ഹി​നി​യാ​യി മാ​റി​യി​രി​ക്കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ വ​ർ​ഷം​തോ​റും ചെ​ളി നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം തോ​ടി​ന്‍റെ ആ​ഴം​കു​റ​ഞ്ഞ് മ​ര​ണാ​സ​ന്ന​യാ​യി​രി​ക്കു​ക​യാ​ണ്.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ തോ​ടി​ന്‍റെ അ​വ​സ്ഥ​യോ​ടു മു​ഖം​തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു കേ​വു​വ​ള്ള​ങ്ങ​ൾ, മോ​ട്ടോ​ർ ബോ​ട്ടു​ക​ൾ, ചെ​റു​വ​ള​ള​ങ്ങ​ൾ എ​ന്നി​വ യ​ഥേ​ഷ്ടം ഗ​താ​ഗ​തം ന​ട​ത്തി​യി​രു​ന്ന തോ​ട് ഇ​ന്നു നാ​ട്ടു​കാ​ർ​ക്കു രോ​ഗ ഭീ​ഷ​ണി​യാ​യി നി​ല​കൊ​ള്ളു​ന്നു.

ഗ​താ​ഗ​തം സു​ഗ​മ​മാ​യി ന​ട​ന്നി​രു​ന്ന നാ​ളു​ക​ളി​ൽ ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ​ക്കും തോ​ട് ഏ​റെ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നും യാ​ത്ര​യ്ക്കു​മെ​ല്ലാം നാ​ട്ടു​കാ​ർ തോ​ടി​നെ ആ​ശ്ര​യി​ച്ചി​രു​ന്നു. നേ​ര​ത്തെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പു​ത്ത​ൻ തോ​ടി​നു മു​ന്പു ത​ന്നെ നാ​ട്ടു​കാ​ർ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ഈ ​തോ​ടി​നെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​രു​ക​ര​ക​ളി​ലും പ​രി​സ​ര​ത്തു​മു​ള്ള കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന തോ​ട്ടി​ലെ വെ​ള്ളം ഇ​ന്നു പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

സ​മീ​പ​ത്തെ ചി​റ​യ്ക്കു​പു​റം പാ​ട​ത്തു​നി​ന്നു​ള്ള വി​ഷ​മ​യ​മാ​യ മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​തും ഇ​വി​ടേ​ക്കാ​ണ്. തോ​ട്ടി​ലെ വെ​ള്ളം കു​ളി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ത്വ​ക്ക് രോ​ഗ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ന്നും തോ​ടു​ക​ളി​ലെ പോ​ള നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി നി​ർ​ത്ത​ലാ​ക്കി​യ​തോ​ട​യാ​ണ് തോ​ടി​ന്‍റെ നാ​ശം പൂ​ർ​ണ​മാ​യ​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ട​പെ​ട്ട് തോ​ട്ടി​ലെ നീ​രൊ​ഴു​ക്കും, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും പു​നഃ​സ്ഥാ​പി​ച്ചു ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നു അ​യ​വു വ​രു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള പു​ളി​ങ്കു​ന്ന്-​ക​ണ്ണാ​ടി പ​ഴ​യ​തോ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തോ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ്ര​ദേ​ശ​വാ​സി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്കു ശു​ദ്ധ​ജ​ല​വും ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ തോ​ട് വൃ​ത്തി​യാ​ക്കാ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും ജ​ന​ശ്രീ സം​ഘം ഏ​ഴാം വാ​ർ​ഡ് മൂ​ന്നാം യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജോ​ജി കോ​ര, പി.​എം. തോ​മ​സ്, ബി​ജു കെ. ​ജോ​സ്, ടോം​സ് വി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​തേ​സ​മ​യം തോ​ടു​ക​ൾ ആ​ഴം​കൂ​ട്ടു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ലും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഏ​റെ​യു​ണ്ടെ​ന്ന് പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബെ​ന്നി​ച്ച​ൻ മ​ണ്ണ​ങ്ക​ര​ത്ത​റ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. തോ​ടു​ക​ളു​ടെ പു​ന​ർ​ജീ​വ​ന​ത്തി​നാ​യി ’ഇ​നി​യും ഞാ​ൻ ഒ​ഴു​ക​ട്ടെ’ എ​ന്ന പു​തി​യ ഒ​രു പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ൻ പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 4.5 കി​ലോ​മീ​റ്റ​ർ തോ​ടു വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്.

യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഒ​രു​ല​ക്ഷം രൂ​പ​വ​രെ സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ക്കും. ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണം. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ആ​ഴം​കൂ​ട്ടി​യ തോ​ടു​ക​ളു​ടെ ക​ര​യി​ലു​ള്ള റോ​ഡു​ത​ക​ർ​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഗാ​ർ​ഹി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​റ്റി​ൽ നി​ന്നും വെ​ള്ളം പ​ന്പു​ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന പൈ​പ്പു​ലൈ​നു​ക​ൾ തോ​ടു​ക​ളി​ൽ വ്യാ​പ​ക​മാ​യു​ള്ള​ത് ആ​ഴം​കൂ​ട്ട​ലി​നു ത​ട​സ​മാ​കു​ന്നു​ണ്ട്.