മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത അച്ഛൻ ബ​സി​ടിച്ചു മരിച്ചു
Wednesday, January 22, 2020 10:46 PM IST
അ​മ്പ​ല​പ്പു​ഴ : മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് അ​ച്ഛ​ൻ മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​ക​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ അ​ഞ്ചി​ൽ വീ​ട്ടി​ൽ ശി​വ​ദാ​സാ (71) ണ് ​മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മ​ക​ൻ ശ്യാം​ദാ​സി​നാ (37) നാ​ണ് പ​രി​ക്കേ​റ്റ​ത്.
ദേ​ശി​യ​പാ​ത​യി​ൽ വ​ലി​യ ചു​ടു​കാ​ട് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ത​ടി​പ്പ​ണി​ക്കാ​രാ​യ ഇ​രു​വ​രും ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​കു​ന്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രേ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​വി​ഭാ​ഗം ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഭാ​ര്യ : ശ്രീ​ദേ​വി. മ​റ്റു മ​ക്ക​ൾ : സി​ന്ധു, സ​ന്ധ്യ. മ​രു​മ​ക്ക​ൾ : ശ​ശി​ക​ല, ദി​നേ​ശ​ൻ, ബാ​ബു.