ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രേ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ആ​രോ​പ​ണം
Wednesday, January 22, 2020 10:46 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രേ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം. ഒ​രു മാ​സ​ത്തോ​ള​മാ​യി ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്തു ന​ട​ന്ന അ​ണ്ട​ർ വാ​ട്ട​ർ എ​ക്സ്പോ​യു​ടെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു​ല​ക്ഷം കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​രോ​പ​ണം. എ​ക്സ്പോ ന​ട​ത്തി​പ്പു​കാ​രോ​ടു പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഫോ​ണ്‍ സ​ന്ദേ​ശം പു​റ​ത്തി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഫോ​ണ്‍​സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നും കാ​ട്ടി ചെ​യ​ർ​മാ​നും ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ളും രം​ഗ​ത്തു വ​ന്നു.

ചെ​യ​ർ​മാ​ൻ രാ​ജി​വ​യ്ക്കാ​ത്ത പ​ക്ഷം പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ​യും ബി​ജെ​പി​യും ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി​യ​തോ​ടെ ഭ​ര​ണ​നേ​തൃ​ത്വം സ​മ്മ​ർ​ദ​ത്തി​ലാ​യി.

സ്ഥാ​ന​മേ​റ്റ് മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ൾ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നു നേ​രെ​യു​ണ്ടാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ ചെ​റു​ക്കാ​ൻ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ഴി​മ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ത​ല​യൂ​രാ​നാ​ണു ഭ​ര​ണ​നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​റ​പ്പി​ച്ചു പ​റ​യു​ന്നു. പ്ര​ദ​ർ​ശ​നാ​നു​മ​തി​ക്കാ​യി ത​ങ്ങ​ൾ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച​പ്പോ​ൾ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് പ​ത്തു​ല​ക്ഷം രൂ​പ​യും കോ​ന്പൗ​ണ്ടിം​ഗ് ഫീ​സും അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യ എ​ക്സ്പോ അ​ധി​കൃ​ത​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സൗ​ജ​ന്യ പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു മാ​ത്ര​മാ​ണു ത​ന്‍റെ ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ൽ ഉ​ള്ള​തെ​ന്നും ഈ ​ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ വ്യ​ക്ത​മാ​ക്കി.

വി​വി​ധ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ട്ടി നേ​താ​വ് തോ​മ​സ് ജോ​സ​ഫും പ​റ​യു​ന്നു. മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ ഒ​പ്പി​ടേ​ണ്ട പ്ര​വ​ർ​ത്ത​ന​നാ​നു​മ​തി പ​ത്ര​ത്തി​ൽ അ​സി. എ​ൻ​ജി​നി​യ​റാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തും ച​ട്ട​ലം​ഘ​ന​മാ​ണ്.

ചെ​യ​ർ​മാ​ന്‍റെ അ​റി​വോ​ടെ​യ​ല്ല ഇ​തു ന​ട​ന്നി​രി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും ചെ​യ​ർ​മാ​നാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നോ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ഭാ​ഗ​ത്തു നി​ന്നു​ള്ള വീ​ഴ്ച സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു ഭ​ര​ണ​പ​ക്ഷ​ക​ക്ഷി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ക​ട​ൽ​ക്കാ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള അ​ണ്ട​ർ വാ​ട്ട​ർ എ​ക്സ്പോ ഡി​സം​ബ​ർ 27 നാ​ണ് നീ​ൽ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ കീ​ഴി​ൽ ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് ആ​രം​ഭി​ച്ച​ത്. ഡി​സം​ബ​ർ 13 മു​ത​ൽ ജ​നു​വ​രി 13 വ​രെ ന​ട​ത്താ​നി​രു​ന്ന പ്ര​ദ​ർ​ശ​നം സ്ഥ​ലം​സം​ബ​ന്ധി​ച്ച ത​ർ​ക്കം​മൂ​ലം ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സം​ബ​ർ 27 നാ​ണ് ആ​രം​ഭി​ക്കാ​നാ​യ​ത്.

പ്ര​ദ​ർ​ശ​നം തു​ട​ർ​ന്നു വ​ര​വെ 19 വ​രെ ല​ഭി​ച്ച അ​നു​മ​തി നീ​ട്ടി​ക്കി​ട്ടാ​ൻ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച​പ്പോ​ൾ കൗ​ണ്‍​സി​ൽ യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പു​തി​യ ചെ​യ​ർ​മാ​ൻ അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ 25 ഓ​ളം ക​രാ​ർ ജീ​വ​ന​ക്കാ​രെ പു​റം വാ​തി​ലി​ലൂ​ടെ നി​യ​മി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ൾ ആ​രോ​പി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ.

വി​കാ​രാ​ധീ​ന​നാ​യി ചെ​യ​ർ​മാ​ൻ.
ആ​രോ​പ​ണം ത​നി​ക്കെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന

ആ​ല​പ്പു​ഴ: അ​ണ്ട​ർ വാ​ട്ട​ർ എ​ക്സ്പോ​യു​ടെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന കൈ​ക്കൂ​ലി ആ​രോ​പ​ണം സം​ബ​ന്ധി​ച്ച വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി​തു​ന്പി.

നി​ര​പ​രാ​ധി​യാ​യ ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നെ കു​ഴി​ച്ചു​മൂ​ട​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടാ​ണ് ചെ​യ​ർ​മാ​ൻ വി​കാ​രാ​ധീ​ന​നാ​യ​ത്. സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ജ​ന​പ്ര​തി​നി​ധി​യാ​ണ് താ​ൻ. ത​ന്‍റെ ചേം​ബ​റി​ൽ വ​ന്ന് ആ​ർ​ക്കും ഏ​തു ഫ​യ​ലും പ​രി​ശോ​ധി​ക്കാം.

ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ൽ ത​ന്‍റെ പ്ര​തിഛാ​യ ന​ശി​പ്പി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണം. ഇ​തി​നു​പി​ന്നി​ൽ ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണം. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​തു പു​റ​ത്തു വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റൈ​ൻ എ​ക്സ്പോ​ക്ക് അ​നു​മ​തി ന​ൽ​കാ​നാ​ണു നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നു വി​പ​രീ​ത​മാ​യി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​ണെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.