വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും
Tuesday, January 21, 2020 10:33 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ലെ 82-ാമ​തു വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്രാ​യ​യ​പ്പു സ​മ്മേ​ള​ന​വും 24 നു ​തെ​രേ​സ്യ​ൻ ഫെ​സ്റ്റ് 2020 എ​ന്ന പേ​രി​ൽ ന​ട​ക്കു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ണി​യ്ക്ക​നാം​പ​റ​ന്പി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​സാ​ജു മാ​ട​വ​ന​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ.​എം. ആ​രീ​ഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ണി​യ്ക്ക​നാം​പ​റ​ന്പി​ൽ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ് മാ​തൃ​കാ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങും നി​ർ​വ​ഹി​ക്കും. എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ ചേ​ർ​ത്ത​ല ഡി​ഇ​ഒ എ​ൻ. സു​ജ​യ, ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ഫാ. ​ജോ​ഷി മു​രി​ക്കേ​ലി​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത​ഗം അ​ന്പി​ളി തി​ല​ക​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ലി​നി മ​രി​യ, മാ​സ്റ്റ​ർ ഷാ​രോ​ണ്‍ സ​ണ്ണി, ഫാ. ​ജോ​സ് പോ​ൾ, എ.​സി. എ​ൽ​സി, ജ​യ ത​ര്യ​ൻ, ബി​ന്ദു എ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ക​ലാ​വി​രു​ന്ന് സി​നി​മാ​താ​രം ന​യ​ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.