അ​ർ​ത്തു​ങ്ക​ലി​ൽ മ​ക​രം പെ​രു​ന്നാ​ൾ ഭ​ക്തി​സാ​ന്ദ്രം
Monday, January 20, 2020 10:51 PM IST
ചേ​ർ​ത്ത​ല: പ്ര​സി​ദ്ധ​മാ​യ അ​ർ​ത്തു​ങ്ക​ൽ മ​ക​രം പെ​രു​ന്നാ​ൾ ഇ​ന്ന​ലെ ആ​ഘോ​ഷി​ച്ചു. ജാ​തി​മ​താ​തീ​ത​മാ​യി പ​തി​നാ​യി​ര​ങ്ങ​ൾ സം​ഗ​മി​ച്ച ആ​ഘോ​ഷം ക​ട​ലോ​ര​ഗ്രാ​മ​ത്തി​ൽ ജ​ന​സാ​ഗ​ര​മാ​ണ് സൃ​ഷ്ടി​ച്ച​ത്. സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 18 ദി​വ​സം നീ​ളു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ൽ സം​സ്ഥാ​ന​ത്തും പു​റ​ത്തു​മു​ള്ള വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​യെ​ത്തി. 18 നു ​പു​ല​ർ​ച്ചെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ​ഴ​യ​പ​ള്ളി​യു​ടെ അ​റ​യി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്തു പു​തി​യ പ​ള്ളി​യി​ൽ അ​ല​ങ്ക​രി​ച്ച കൂ​ടി​നു​ള്ളി​ൽ ദ​ർ​ശ​ന​ത്തി​നു​വ​ച്ച​തോ​ടെ ആ​രം​ഭി​ച്ച ജ​ന​ത്തി​ര​ക്ക് പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​ത്തി​ൽ കൊ​ടു​മു​ടി​യി​ലെ​ത്തി. പു​രാ​ത​ന​കാ​ലം മു​ത​ൽ ജ​നു​വ​രി 20 നാ​ണ് ലോ​കം മു​ഴു​വ​ൻ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.

വി​ശു​ദ്ധ​ന്‍റെ ദി​ന​ത്തി​ൽ​ത​ന്നെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​ർ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ർ​ത്തു​ങ്ക​ലി​ലെ​ത്തും. കൂ​പ്പു​കൈ​ക​ളും നി​റ​ഞ്ഞ ക​ണ്ണു​ക​ളും വി​ങ്ങു​ന്ന ഹൃ​ദ​യ​വു​മാ​യി വി​ശു​ദ്ധ​ന്‍റെ ന​ട​യി​ലെ​ത്തു​ന്ന​വ​ർ മൂ​ക​മാ​യി ത​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ വെ​ളു​ത്ത​ച്ച​ന്‍റെ മു​ന്നി​ൽ സ​മ​ർ​പ്പി​ക്കും. രോ​ഗി​ക​ൾ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പ്പെ​ട്ട് വി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ ശ​ക്തി​യാ​ൽ രോ​ഗ​സൗ​ഖ്യം തേ​ടി​യ​വ​ർ. രോ​ഗം വ​രാ​തി​രി​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​രാ​ണ് വെ​ളു​ത്ത​ച്ച​ന്‍റെ സ​വി​ധ​ത്തി​ലെ​ത്തു​ന്ന​ത്. തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​രാ​ണ് എ​ഴു​ന്ന​ള്ള​ത്തി​നാ​യി പു​ണ്യ​വാ​ള​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത്.

പു​ല​ർ​ച്ചെ 5.30 മു​ത​ൽ ദി​വ്യ​ബ​ലി ആ​രം​ഭി​ച്ചു. രാ​വി​ലെ 11 ന് ​സീ​റോ മ​ല​ബാ​ർ റീ​ത്തി​ലെ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്ര​പ്പൊ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

നാ​ലി​നു ബ​സി​ലി​ക്ക​യി​ൽ​നി​ന്ന് സെ​ബ​സ്ത്യാ​നോ​സി​ന്‍റെ രൂ​പ​വും​വ​ഹി​ച്ച് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു. പൂ​മാ​ല​ക​ളാ​ൽ അ​ലം​കൃ​ത​മാ​യ രൂ​പ​ക്കൂ​ടും വ​ഹി​ച്ചു പ്ര​ദ​ക്ഷി​ണം ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ക​ട​ലോ​ര​ത്തെ കു​രി​ശ​ടി​വ​രെ എ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​ന്നു. അ​വി​ടെ​നി​ന്നും ബ​സി​ലി​ക്ക​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കും മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്നു.

പ​തി​നാ​യി​ര​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞാ​ണു പ്ര​ദ​ക്ഷി​ണ​ത്തി​നൊ​പ്പം ഒ​ഴു​കി​നീ​ങ്ങി​യ​ത്. ജ​ന​സാ​ഗ​ര​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സും സ​ന്ന​ദ്ധ​സേ​ന​യും ന​ന്നേ​പ​ണി​പ്പെ​ട്ടു. പു​ഷ്പ​ങ്ങ​ളും വെ​റ്റി​ല​യും അ​ർ​പ്പി​ച്ചാ​ണ് പ്ര​ദ​ക്ഷി​ണ​ത്തെ വി​ശ്വാ​സി​ക​ൾ വ​ര​വേ​റ്റ​ത്. മു​ത്തു​ക്കു​ട​ക​ളേ​ന്തി​യ വി​ശ്വാ​സി​ക​ളും ചെ​ണ്ട​മേ​ള​വും പ്ര​ദ​ക്ഷി​ണ​ത്തി​നു അ​ക​ന്പ​ടി​യാ​യി. പ്ര​ദ​ക്ഷി​ണ വ​ഴി​യി​ലു​ട​നീ​ളം ജ​ന​സ​ഹ​സ്ര​ങ്ങ​ൾ

തി​ങ്ങി​നി​റ​ഞ്ഞു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം ​അ​ർ​ഥ​ശേ​രി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ദ​ക്ഷി​ണം. പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് ഇ​ന്ന​ലെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​നു സ​ർ​ക്കാ​ർ പ്രാ​ദേ​ശി​കാ​വ​ധി ന​ൽ​കി​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ​നി​ന്ന് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി.

വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് അ​ർ​ത്തു​ങ്ക​ലി​ലും പ​രി​സ​ര​ത്തും സേ​വ​ന​ത്തി​ലേ​ർ​പ്പെ​ട്ട​ത്. ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 27 ന് ​എ​ട്ടാം​പെ​രു​ന്നാ​ളോ​ടെ​യാ​ണ് ആ​ഘോ​ഷം സ​മാ​പി​ക്കു​ക. അ​ന്ന് വൈ​കു​ന്നേ​രം 4.30നും ​പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും.