കടത്തിണ്ണയിൽനിന്നു കിട്ടിയ ഒന്നരലക്ഷം രൂപ ഉടമയെ ഏല്പിച്ചു
Sunday, January 19, 2020 9:55 PM IST
ക​​റു​​ക​​ച്ചാ​​ൽ: റോ​​ഡ​​രി​​കി​​ൽ നി​​ന്നും ക​​ള​​ഞ്ഞു​​കി​​ട്ടി​​യ പ​​ണം പോ​​ലീ​​സി​​ന് കൈ​​മാ​​റി ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി. മ​​ല്ല​​പ്പ​​ള്ളി കീ​​ഴ്വാ​​യ്പൂ​​ർ സ്റ്റാ​​ൻ​​ഡി​​ലെ ഓ​​ട്ടോ ഡ്രൈ​​വ​​ർ ച​​ന്ദ്ര​​ശേ​​ഖ​​ര​​പ​​ണി​​ക്ക​​ർ​​ക്കാ​​ണ് 1.46-ല​​ക്ഷം രൂ​​പ അ​​ട​​ങ്ങി​​യ സ​​ഞ്ചി കി​​ട്ടി​​യ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് കീ​​ഴ്വാ​​യ്പൂ​​ർ ക​​വ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.
കു​​ഴി​​ത്തൊ​​ളു സ്വ​​ദേ​​ശി ജ​​നാ​​ർ​​ദ​​ന​​ൻ​​പി​​ള്ള (84)യു​​ടെ പ​​ണ​​മാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഓ​​ർ​​മ​​ക്കു​​റ​​വു​​ള്ള ജ​​നാ​​ർ​​ദ​​ന​​ൻ​​പി​​ള്ള ഓ​​ച്ചി​​റ​​യി​​ൽ ബ​​ന്ധു​​വീ​​ട്ടി​​ൽ പോ​​യി മ​​ട​​ങ്ങി വ​​രി​​ക​​യാ​​യി​​രു​​ന്നു. വ​​ഴി​​തെ​​റ്റി​​യ ഇ​​ദ്ദേ​​ഹം കീ​​ഴ്‌വായ്പൂ​​രി​​ലെ​​ത്തി. തു​​ട​​ർ​​ന്ന് റോ​​ഡ​​രി​​കി​​ലെ ക​​ട​​ത്തി​​ണ്ണ​​യി​​ൽ വി​​ശ്ര​​മി​​ച്ചു. കൂ​​ട്ടാ​​റി​​ലേ​​ക്ക് പോ​​കാ​​നാ​​യി ച​​ന്ദ്ര​​ശേ​​ര​​പ്പണി​​ക്ക​​രോ​​ട് വ​​ഴി ചോ​​ദി​​ച്ചു. ക​​റു​​ക​​ച്ചാ​​ലി​​ൽ എ​​ത്തി​​യാ​​ൽ ബ​​സ് കി​​ട്ടു​​മെ​​ന്ന് പ​​റ​​ഞ്ഞ് സ്വ​​കാ​​ര്യബ​​സി​​ൽ ക​​യ​​റ്റി വി​​ട്ടു.
ഇതിനു ശേഷമാ​​ണ് ക​​ട​​ത്തി​​ണ്ണ​​യി​​ലെ സ​​ഞ്ചി ച​​ന്ദ്ര​​ശേ​​ഖ​​ര​​പ്പണി​​ക്ക​​ർ ക​​ണ്ട​​ത്. സ​​ഞ്ചി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ പ​​ണ​​വും രേ​​ഖ​​ക​​ളും ക​​ണ്ടെ​​ത്തി. ഉ​​ട​​ൻത​​ന്നെ സ​​ഞ്ചി കീ​​ഴ്‌വായ്പൂ​​ർ പോ​​ലീ​​സ്‌സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ചു. മ​​ല്ല​​പ്പ​​ള്ളി​​യി​​ൽനി​​ന്നു ക​​റു​​ക​​ച്ചാ​​ലി​​ലേ​​ക്ക് വ​​ന്ന ബ​​സു​​ക​​ൾ സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു. തു​​ട​​ർ​​ന്ന് ജ​​നാ​​ർ​​ദ​​ന​​ൻ​​പി​​ള്ള​​യെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. പ​​ണ​​വു​​മാ​​യി നേ​​രി​​ട്ടെ​​ത്തി​​യ ച​​ന്ദ്ര​​ശേ​​ഖ​​ര​​പ​​ണി​​ക്ക​​ർ ജ​​നാ​​ർ​​ദ​​ന​​ൻ​​പി​​ള്ള​​യ്ക്ക് കൈ​​മാ​​റി. പോ​​ലീ​​സ് അ​​റി​​യി​​ച്ച​​തി​​നെത്തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ളെ​​ത്തി ജ​​നാ​​ർ​​ദ​​ന​​ൻ​​പി​​ള്ള​​യെ കൂ​​ട്ടി​​ക്കൊ​​ണ്ടു പോ​​യി.