ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ണി​യാ​ണ് കേ​ര​ള ഗ​വ​ർ​ണ​ർ ചെയ്യുന്നതെന്ന് കെ.സി. വേണുഗോപാൽ
Saturday, January 18, 2020 10:42 PM IST
അ​മ്പ​ല​പ്പു​ഴ: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ണി​യാ​ണ് കേ​ര​ള ഗ​വ​ർ​ണ​ർ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ന​യി​ക്കു​ന്ന ലോം​ഗ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ജ​നി​ച്ചു​വീ​ണ ഭാ​ര​തം വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ ന​രേ​ന്ദ്ര​മോ​ദി​യും അ​മി​ത്ഷാ​യും വി​ചാ​രി​ച്ചാ​ൽ ന​ട​ക്കി​ല്ല. സ​മ്പ​ദ് വ്യ​വ​സ്ഥ ആ​കെ ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന ബ്രി​ട്ടീ​ഷ്കാ​ര​ന്‍റെ ന​യ​മാ​ണ് മോ​ദി സ​ർ​ക്കാ​ർ പ്ര​യോ​ഗി​ക്കു​ന്ന​ത്.
ഇ​ട​തു​പ​ക്ഷ​മു​ൾ​പ്പെടെ ചേ​ർ​ന്നു കോ​ൺ​ഗ്ര​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ദു​ര​ന്ത​മാ​ണ് രാ​ജ്യം നേ​രി​ട്ടു​ന്ന​ത്.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​ർ​ഖ​ണ്ഡി​ൽ സം​ഭ​വി​ച്ച​ത് ഡ​ൽ​ഹി​യി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് കെ.​സി പ​റ​ഞ്ഞു. എ​സ്. പ്ര​ഭു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, എ.​എ. ഷു​ക്കൂ​ർ, എം. ​മു​ര​ളി, ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, അ​ഡ്വ. ബി. ​ബാ​ബു​പ്ര​സാ​ദ്, കെ.​കെ.​ഷാ​ജു, എ ​ബി കു​രി​യാ​ക്കോ​സ്, മുകു​ന്ദ​ൻ പി​ള്ള, എ ​കെ.​ബേ​ബി, ഡി.​സു​ഗത​ൻ, പി.​സാ​ബു, ബി​ന്ദു​ ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​ള​ഞ്ഞ​വ​ഴി​യി​ൽ നി​ന്നാ​രം​ഭി​ച്ച ലോം​ഗ് മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.