ഗ​ണി​തോ​ത്സ​വ​ങ്ങ​ൾ​ക്കു തു​ട​ക്കം
Friday, January 17, 2020 10:44 PM IST
ചേ​ര്‍​ത്ത​ല: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന ഗ​ണി​തോ​ത്സ​വ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 18, 19 തീ​യ​തി​ക​ളി​ലാ​യി ചേ​ർ​ത്ത​ല ഉ​പ​ജി​ല്ല​യി​ലെ പ​ത്തു സ്കൂ​ളു​ക​ളി​ലാ​യി മൂ​ന്നു ദി​വ​സ​മാ​ണു ക്യാ​മ്പ്.

ജീ​വി​ത​വും പ്ര​കൃ​തി​യു​മാ​യി ബ​ന്ധി​പ്പി​ച്ചു ക​ളി രീ​തി​യി​ലു​ടെ ഗ​ണി​താ​ശ​യ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഗ​ണി​തോ​ത്സ​വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഗ​ണി​ത പാ​ട്ട്, ഗ​ണി​ത നാ​ട​കം, ഗ​ണി​ത​ക്ക​ളി​ക​ൾ എ​ന്നി​വ ന​ട​ക്കും. ചേ​ർ​ത്ത​ല ഉ​പ​ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഗ​വ. ഡി​വി​എ​ച്ച്എ​സ് ചാ​ര​മം​ഗ​ല​ത്തു ന​ട​ന്നു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ജി മ​ഞ്ജ​രി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു, പ്രി​ൻ​സി​പ്പ​ൽ ആ​ർ. ബി​ന്ദു, എ.​ജെ. ഡൊ​മ​നി​ക് സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ഗീ​താ​ദേ​വി, ഗ​ണി​തോ​ത്സ​വം ക​ൺ​വീ​ന​ർ പി.​പി. ലൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.