മ​ന്തു​രോ​ഗ നി​ര്‍​മാ​ര്‍​ജ​നം; ര​ണ്ടാം​ഘ​ട്ടം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ​വും
Friday, January 17, 2020 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും ജി​ല്ലാ വെ​ക്‌ടര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ന്തു​രോ​ഗ നി​ര്‍​മാ​ര്‍​ജ​നം ര​ണ്ടാം​ഘ​ട്ടം ബ്രൂ​ഗി​യ മ​ലാ​യ് റാ​പ്പി​ഡ് ടെ​സ്റ്റ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ള്ളാ​ത്തു​രു​ത്തി ഇ​ള​ങ്കാ​വ് ദേ​വ​സ്വം എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ തി​രു​മ​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജ​യ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് അ​സി. ഡ​യ​റ​ക‌്ടര്‍ (ഫൈ​ലേ​റി​യ) വി. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ ആ​രോ​ഗ്യ​സ​ന്ദേ​ശം ന​ല്കി. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദീ​പ്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ബൈ​ജു, പ്ര​ധാ​നാ​ധ്യാ​പി​ക ലീ​ന എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു. വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് ബ​യോ​ള​ജി​സ്റ്റ് എ​സ്. സ​ബി​ത സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. മ​ന്തു​രോ​ഗം പൂ​ര്‍​ണ​മാ​യും നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും ര​ക്ത​പ​രി​ശോ​ധ​ന​യു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.