നെ​ല്ലു​വി​ല ന​ല്കി​യി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് പി.​ജെ ജോ​സ​ഫ്
Friday, January 17, 2020 10:42 PM IST
മ​ങ്കൊ​മ്പ്: ക​ർ​ഷ​ക​രി​ൽ നി​ന്നും സ​ർ​ക്കാ​ർ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്പോ​ട്ടു പോ​കു​മെ​ന്ന് പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം മ​ങ്കൊ​മ്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി​യു​ടെ​യും ര​ണ്ടാം​കൃ​ഷി​യു​ടെ​യും നെ​ല്ലു​വി​റ്റ പ​ണം സ​പ്ലൈ​കോ​യി​ൽ നി​ന്നും ഇ​നി​യും ല​ഭി​ക്കാ​ത്ത സാ​ഹ​ര്യ​ത്തി​ൽ നെ​ൽ​ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ആ​ളു​ക​ൾ​ക്ക് നാ​ളി​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. കു​ട്ട​നാ​ട്ടി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ്ര​ള​യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം. ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം. എ​സി ക​നാ​ൽ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ലീ​സിം​ഗ് ചാ​ന​ലി​ന്‍റെ വീ​തി​യും ആ​ഴ​വും കൂ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജോ​യി ഏ​ബ്ര​ഹാം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, സാ​ജ​ൻ ഫ്രാ​ൻ​സി​സ്, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, വി.​കെ. സേ​വ്യ​ർ, മു​ൻ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​ലി​സി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.