കു​ടും​ബ​സം​ഗ​മ​വും മെ​ഗാ അ​ദാ​ല​ത്തും ഇ​ന്ന്
Thursday, January 16, 2020 10:43 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ലൈ​ഫ് പി​എം​എ​വൈ (ന​ഗ​രം) ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് ല​ഭി​ച്ച​വ​രു​ടെ കു​ടും​ബ​സം​ഗ​മം ഇ​ന്നു രാ​വി​ലെ പ​ത്തി​നു കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന അ​ദാ​ല​ത്ത് സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ കെ. ​ഷി​ബു​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​തി​നെ​ട്ടോ​ളം വ​കു​പ്പു​ക​ളു​ടെ സേ​വ​ന​വും അ​ദാ​ല​ത്തി​ല്‍ ല​ഭ്യ​മാ​കും.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സി​വി​ല്‍ സ​പ്ലൈ​സ്, കൃ​ഷി, സാ​മൂ​ഹ്യ​നീ​തി, കു​ടും​ബ​ശ്രീ, ഐ​ടി, ഫി​ഷ​റീ​സ്, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വ്യ​വ​സാ​യം, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗം, ക്ഷീ​ര​വി​ക​സ​നം, ആ​രോ​ഗ്യം, റ​വ​ന്യൂ, ശു​ചി​ത്വ​മി​ഷ​ന്‍, വ​നി​താ ശി​ശു വി​ക​സ​നം, ഗ്രാ​മ​വി​ക​സ​നം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ്, ലീ​ഡ് ബാ​ങ്ക് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സേ​വ​നം അ​ദാ​ല​ത്തി​ല്‍ ല​ഭി​ക്കും. വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ല്‍​കു​ന്ന 50 ഓ​ളം സൗ​ജ​ന്യ സേ​വ​ന​ങ്ങ​ളും അ​ദാ​ല​ത്തി​ല്‍ ഉ​റ​പ്പാ​ക്കും.
വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പെ​യി​ന്‍റ്, ടൈ​ല്‍​സ്, സാ​നി​റ്റ​റി, ഇ​ല​ക്ട്രി​ക്ക​ല്‍ സാ​മ​ഗ്രി​ക​ള്‍, സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സ്റ്റാ​ളു​ക​ളും അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.