മാ​ർ ളൂ​യീ​സ് പ​ഴേ​പ​റ​മ്പി​ലി​ന്‍റെ ച​ര​മ​ശ​താ​ബ്ദി​യാ​ഘോ​ഷം ന​ട​ന്നു
Sunday, December 15, 2019 10:47 PM IST
പു​ളി​ങ്കു​ന്ന് : എ​റ​ണാ​കു​ളം വി​കാ​രി​യാ​ത്തി​ന്‍റെ പ്ര​ഥ​മ അ​പ്പ​സ്തോ​ലി​ക്ക​യാ​യി​രു​ന്ന മാ​ർ ളൂ​യീ​സ് പ​ഴേ​പ​റ​മ്പി​ലി​ന്‍റെ ച​ര​മ​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ മാ​തൃ ഇ​ട​വ​ക​യാ​യ പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റാ​ന പ​ള്ളി​യി​ൽ ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ശ്ചാ​ത്യ മി​ഷ​ന​റി​മാ​ർ കേ​ര​ള സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളോ​ടു കാ​ട്ടി​യി​രു​ന്ന അ​വ​ഗ​ണ​ന​യ്ക്കും വി​വേ​ച​ന​ത്തി​നു​മെ​തി​രേ പോ​രാ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു മാ​ർ ളൂ​യി​സ് പ​ഴേ​പ​റ​മ്പി​ലെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. പ്ര​ശ്‌​ന​സ​ങ്കീ​ർ​ണ​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ഭ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

നൂ​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ഈ ​സ​ങ്കീ​ർ​ണ​ത​യി​ൽ നി​ന്നു മോ​ച​നം ന​ൽ​കാ​ൻ ധീ​രോ​ജ്വ​ല​മാ​യ പോ​രാ​ട്ട​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​തോ​മ​സ് പാ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി സ​മ്മ​ള​ന​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫൊ​റോ​ന​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.