പു​ന്ന​പ്ര ത​ട​ത്തി​ൽ​ പാ​ടം ക​തി​ര​ണി​യു​ന്നു
Sunday, December 15, 2019 10:47 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര ത​ട​ത്തി​ൽ പാ​ടം ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ക​തി​ര​ണി​യു​ന്നു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 15 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ത്ത് നീ​ണ്ട 27 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ കൃ​ഷി​യി​റ​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു ഗോ​പാ​ൽ വി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഗ്രാ​മ പ​ഞ്ചാ​യ​ത്തും കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി​യാ​യി ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പെ​ട്ടി​യും പ​റ​യും ന​ൽ​കി സ​ഹാ​യി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി തോ​ട് ആ​ഴം കൂ​ട്ടി, ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ക്കു​ക​യും ബ​ണ്ട് സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പാ​ടം കൃ​ഷി​ക്ക് യോ​ഗ്യ​മാ​യ​ത്. നൂ​റു​മേ​നി വി​ള​വ് കൊ​യ്യാ​ൻ 10 ക​ർ​ഷ​ക​രാ​ണ് കൃ​ഷി​ക്ക് സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​ള്ള​ത്. വി​ത ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മ ഭു​വ​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് മു​ഖ്യാ​തി​ഥി​യാ​കും.