ജ​ലാ​ശ​യ​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കും
Saturday, December 14, 2019 11:02 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ള​യ​കാ​ല അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍, ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ, ജ​ല​സേ​ച​ന മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ട​നാ​ട്ടി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
പ്ര​ള​യ​കാ​ല ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത സ​മ​യ​ത്ത് ഇ​ത്ത​രം അ​ഭ​യ കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ളാ​യി ഉ​പ​യോ​ഗി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ര​ണ്ടാം​ഘ​ട്ട കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ​രൂ​പം ഉ​ട​ന്‍ ത​യാ​റാ​ക്കും.
വേ​മ്പ​നാ​ട് കാ​യ​ല​ട​ക്ക​മു​ള്ള കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ന്ന​തി​നാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ക്കും.
കാ​യ​ലി​ല്‍ നി​ന്നും ചെ​ളി കു​ത്തി​യെ​ടു​ത്ത് ആ​ഴം കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ജ​ലാ​ശ​യ​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കി ആ​ഴം കൂ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി രൂ​പീ​ക​രി​ച്ച് ഒ​രു​മാ​സ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ജ​ലാ​ശ​യ​ങ്ങ​ളി​ലെ പോ​ള മാ​റ്റ​ല്‍ മാ​ത്ര​മ​ല്ല, പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തും ഈ ​പ​ദ്ധ​തി​യി​ല്‍ പെ​ടും.
കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ന്‍ തോ​ടു​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ള്‍ പു​ന​രു​ദ്ധ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്തി​ല്‍ ന​ട​ത്തു​ന്ന ജ​ന​കീ​യ പ​രി​പാ​ടി​ക്ക് ജി​ല്ല ഭ​ര​ണ​കൂ​ടം മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ്, ഫി​ഷ​റീ​സ്, ഇ​റി​ഗേ​ഷ​ന്‍, കൃ​ഷി എ​ന്നീ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.
മ​ട​വീ​ഴ്ച്ച മൂ​ലം കു​ട്ട​നാ​ട് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വീ​തി​കൂ​ട്ടി ബ​ല​പ്പെ​ടു​ത്തി​യ സ്ഥി​രം ബ​ണ്ടു​ക​ള്‍ നി​ര്‍​മിക്കും. കൈ​ന​ക​രി​യി​ല്‍ നി​ല​വി​ല്‍ മ​ട​വീ​ണ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ തെ​ങ്ങും​കു​റ്റി​ക​ള​ടി​ച്ച് താ​ല്കാ​ലി​ക ബ​ണ്ട് നി​ര്‍​മി​ക്കും. പി​ന്നീ​ട് സ്ഥി​രം ബ​ണ്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി രേ​ഖ ഉ​ട​ന്‍ ത​യാ​റാ​ക്കി ന​ല്‍​കാ​നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
ഹൗ​സ് ബോ​ട്ടു​ക​ളി​ലേ​ത​ട​ക്ക​മു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്‌​ക​ര​ണ​ത്തി​നാ​യി സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കും. ഒ​രു നെ​ല്ലും ഒ​രു മീ​നും' പ​ദ്ധ​തി ജി​ല്ല​യി​ലാ​കെ വ്യ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. അ​രൂ​ര്‍ മേ​ഖ​ല​യി​ലെ 1761 ഹെ​ക്ട​ര്‍ പൊ​ക്കാ​ളി നി​ല​ത്ത് 250ഹെ​ക്ട​റി​ല്‍ മാ​ത്ര​മാ​ണ് നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ത്തെ ചെ​മ്മീ​ന്‍ ഗ്രാ​മ​മാ​യി നി​ല​നി​ര്‍​ത്തി ല​ഭ്യ​മാ​യ 1761 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് നെ​ല്‍​കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും.
ശാ​സ്ത്രീ​യ​മാ​യ ത​ര​ത്തി​ല്‍ കൃ​ഷി​യെ ബാ​ധി​ക്കാ​തെ നൂ​ത​ന യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യ പ്ര​ശ്ന​മ​ട​ക്ക​മു​ള്ള​വ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി പ​റ​ഞ്ഞു.
ക​ള​ക്ട​ര്‍ എം. ​അ​ഞ്ജ​ന, ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​ക്, ജ​ല​നി​ധി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജോ​ഷി മൃ​ണ്‍​മ​യി ശ​ശാ​ങ്ക്, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.