ബോ​ധ​വ​ത്ക​ര​ണ​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും
Friday, December 13, 2019 10:43 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​റ​ണാ​കു​ളം ഫീ​ൽ​ഡ് ഔ​ട്ട്റീ​ച്ച് ബ്യൂ​റോ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ൽ​പു​രം ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ 16ന് ​രാ​വി​ലെ പ​ത്തി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ ഫി​റ്റ് ഇ​ന്ത്യ മൂ​വ്മെ​ന്‍റ് അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന മി​നി മാ​ര​ത്തോ​ണ്‍ 16ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സി​നി​മ സം​വി​ധാ​യ​ക​ൻ എ​സ്എ​ൽ പു​രം ജ​യ​സൂ​ര്യ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
മൂ​ന്നു​ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്കു പു​റ​മെ ദേ​ശീ​യ ആ​യു​ഷ് ദൗ​ത്യം, കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ൻ​റ​ർ, ത​പാ​ൽ വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ, കു​ടും​ബ​ശ്രീ, ഫെ​ഡ​റ​ൽ ബാ​ങ്ക്, ജൈ​വ ക​ർ​ഷ​ക സ​മി​തി, ക​ർ​ഷ​ക​ശ്രീ തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര - സം​സ്ഥാ​ന വ​കു​പ്പു​ക​ൾ ഒ​രു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. പു​തി​യ ആ​ധാ​ർ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​നും ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നു​മു​ള്ള സൗ​ക​ര്യം ത​പാ​ൽ വ​കു​പ്പി​ന്‍റെ സ്റ്റാ​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കും. കൂ​ടാ​തെ ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ന്‍റ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും സ്റ്റാ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ​സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​സ​ൽ രേ​ഖ​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പും സ​ഹി​തം ത​പാ​ൽ വ​കു​പ്പി​ന്‍റെ സ്റ്റാ​ളി​ൽ എ​ത്ത​ണം.​ഈ പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് 16ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ സൗ​ജ​ന്യ ഹോ​മി​യോ​പ​തി മെ​ഡി​ക്ക​ൽ ക്യാ​ന്പും 18ന് ​സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ക്കും.