താ​ക്കോ​ൽദാ​നം ന​ട​ത്തി
Friday, December 13, 2019 10:40 PM IST
പു​ളി​ങ്കു​ന്ന്: കെ​യ​ർ​ഹോം പ​ദ്ധ​തി പ്ര​കാ​രം പു​ളി​ങ്കു​ന്ന് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​ക​ർ​മം ന​ട​ന്നു. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡന്‍റ് പി.​ജെ. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കു​ട്ട​നാ​ട് സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ർ സി.​വി. പു​ഷ്പ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. ജ​യിം​സ്, ലാ​ൽ വ​യ​ലാ​ർ, ഡി. ​ഷി​ജു, കെ.​പി. ജോ​ഷി, ആ​ർ. രാ​ജേ​ഷ്‌ കു​മാ​ർ, പോ​ൾ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.