നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ദേ​ശീ​യ അ​ദാ​ല​ത്ത് നാ​ളെ
Thursday, December 12, 2019 10:26 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി​ക​ളി​ലും നാ​ളെ ദേ​ശീ​യ അ​ദാ​ല​ത്ത് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ദാ​ല​ത്തി​ൽ 6,500 കേ​സു​ക​ൾ പ​രി​ഗ​ണി​ക്കും.

നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തും ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ൾ, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ബാ​ങ്കു​ക​ൾ സ​മ​ർ​പ്പി​ച്ച വാ​യ്പ കു​ടി​ശി​ക സം​ബ​ന്ധി​ച്ച കേ​സു​ക​ൾ, ക​ഐ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി, ബി​എ​സ്എ​ൻ​എ​ൽ, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ, എ​തെ​ങ്കി​ലും കോ​ട​തി​യു​ടെ പി​രി​ധി​യി​ൽ വ​രാ​വു​ന്ന​തും നി​യ​മ​പ്ര​കാ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന​തു​മാ​യ ത​ർ​ക്ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ദാ​ല​ത്തി​ലെ ഒ​ത്തു​തീ​ർ​പ്പ് അ​ന്തി​മ​മ​വും മേ​ൽ കോ​ട​തി​ക​ളി​ൽ അ​പ്പീ​ൽ ഇ​ല്ലാ​ത്ത​തു​മാ​ണ്. കൂ​ടാ​തെ കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സു​ക​ൾ അ​ദാ​ല​ത്തി​ൽ ഒ​ത്തു തീ​ർ​പ്പാ​യാ​ൽ അ​ട​ച്ച കോ​ർ​ട്ട് ഫീ ​തി​രി​കെ ല​ഭി​ക്കും.