ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്തു
Thursday, December 12, 2019 10:23 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് ഐ​ബി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. കോ​മ​ള​പു​രം വി​ല്ലേ​ജി​ൽ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ മ​ട​യാം​തോ​ടി​ന്‍റെ വ​ട​ക്കു​വ​ശം പു​റ​ന്പോ​ക്ക് സ്ഥ​ല​ത്തു​നി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 45 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​മു​ള്ള​തും മൂ​ന്നു മാ​സ​ത്തോ​ളം വ​ള​ർ​ച്ച​യെ​ത്തി​യ​തു​മാ​ണ് ക​ഞ്ചാ​വ് ചെ​ടി.

ആ​രോ സം​ര​ക്ഷി​ച്ചു വ​ള​ർ​ത്തു​ന്ന​താ​യി​ട്ടാ​ണ് ക​ണ്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ൻ ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു എ​ൻ​ഡി​പി​എ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റെ​യ്ഡി​ന് നാ​ർ​ക്കോ​ട്ടി​ക് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ട് നേ​തൃ​ത്വം ന​ൽ​കി. പി​ഒ​മാ​രാ​യ ഗി​രീ​ഷ്കു​മാ​ർ (ഐ​ബി), ടോ​മി​ച്ച​ൻ, സി​ഇ​ഒ​മാ​രാ​യ അ​നി​ലാ​ൽ, ശ്രീ​ജി​ത്ത്, ജി​യേ​ഷ്, ബ​ബി​താ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.