പൊ​ങ്കാ​ല​യ്ക്കി​ടെ കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കും
Wednesday, December 11, 2019 10:55 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യ്ക്കി​ടെ കാ​ർ പാ​ഞ്ഞു​ക​യ​റി അ​പ​ക​ട​ത്തി​ൽ പെ​ട്ട തീ​ർ​ഥാ​ട​ക​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​മെ​ന്ന് ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി. തി​രു​വ​ല്ല സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ​ക​ട​ത്തി​ൽ പെ​ട്ട എ​ല്ലാ​വ​രും സു​ഖം പ്രാ​പി​ക്കാ​ൻ ച​ക്കു​ള​ത്ത​മ്മ​യോ​ട് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ചി​കി​ത്സാ സ​ഹാ​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി.
ചെ​ങ്ങ​ന്നൂ​ർ പ്രാ​വി​ൻ​കൂ​ടി​നു സ​മീ​പം ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ട​യി​ലേ​ക്കാ​ണ് കാ​ർ പാ​ഞ്ഞ് ക​യ​റി​യ​ത്. പു​ലി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഗീ​ത, പ്ര​സ​ന്ന​കു​മാ​രി, സു​ജാ​ത, അ​ഞ്ജ​ന, പ്ര​വീ​ണ, വി​ദ്യ, നീ​തു, വീ​ണ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഗീ​ത​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.
മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​ക്കു പു​റ​മേ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ജോ​യ് ആ​ലു​ക്കാ​സ് മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ, ഉ​ത്സ​വ​ക്ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​കു​ലം, രാ​ജി​വ് പ​ട്ട​മ​ന, പ്ര​സാ​ദ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.