കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍
Wednesday, December 11, 2019 10:53 PM IST
ചേ​ര്‍​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​മ്മ​നാ​ല്‍ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 14 മു​ത​ല്‍ 18 വ​രെ ന​ട​ക്കും.
ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍, സ​ഹ​വി​കാ​രി ഫാ. ​അ​നി​ല്‍ കി​ളി​യേ​ലി​ക്കു​ടി, കൈ​ക്കാ​ര​ന്മാ​രാ​യ ടോ​മി ഏ​ബ്ര​ഹാം, ബേ​ബി ജോ​ണ്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​ഇ. അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. 10,000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന വി​ശാ​ല​മാ​യ പ​ന്ത​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് രാ​ത്രി പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ഉ​ണ്ടാ​കും.
ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. 14 ന് ​വൈ​കു​ന്നേ​രം നാ​ലി​നു റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍ ബൈ​ബി​ള്‍ പ്ര​തി​ഷ്ഠി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ല്‍ ഫാ. ​ജോ​സ​ഫ് താ​മ​ര​വെ​ളി കാ​ര്‍​മി​ക​നാ​കും. 15 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ആ​ന്‍റ​ണി ക​രി​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. 16 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​ക്രി​സ്റ്റ​ഫ​ര്‍ എം. ​അ​ര്‍​ഥ​ശേ​രി​ലും 17 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ലും ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. 18 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ല്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​മ്മ​നാ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.