കേ​ര​ളം ഭ​രി​ക്കു​ന്ന​ത് വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് മ​ന്ത്രി എം.​എം. മ​ണി
Wednesday, December 11, 2019 10:53 PM IST
കാ​യം​കു​ളം: ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ക​റ്റാ​നം വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ന്‍റെ​യും അ​നു​ബ​ന്ധ ലൈ​നാ​യ മോ​ളേ​ത്ത് ക​റ്റാ​നം 66 കെ​വി ഡ​ബി​ൾ സ​ർ​ക്യൂ​ട്ട് ലൈ​നി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

50 വ​ർ​ഷ​ത്തേ​ക്ക് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി ക്ഷാ​മ​മു​ണ്ടാ​യാ​ൽ പു​റ​ത്തു​നി​ന്നു കൊ​ണ്ടു വ​രാ​ൻ ലൈ​നു​ക​ളി​ല്ലെ​ന്ന സാ​ഹ​ച​ര്യ​വും ഇ​പ്പോ​ഴി​ല്ല. വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സൗ​രോ​ർ​ജ പ​ദ്ധ​തി പോ​ലു​ള്ള പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി. ആ​ർ. സു​കു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി. ​ശി​വ​ദാ​സ​ൻ, ജി. ​വേ​ണു​ഗോ​പാ​ൽ, ര​ജ​നി ജ​യ​ദേ​വ്, പ്ര​ഫ. വി. ​വാ​സു​ദേ​വ​ൻ, കെ. ​സു​മ, ലി​ല്ലി ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ന്ന​മ്മ വ​ർ​ഗീ​സ്, ജേ​ക്ക​ബ് ഉ​മ്മ​ൻ, കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ, എ​ൻ. വേ​ണു​ഗോ​പാ​ൽ ഉ​ഷ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.