കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ൽ
Tuesday, December 10, 2019 10:44 PM IST
ആ​ല​പ്പു​ഴ: പ​ന്പിം​ഗ് ക​രാ​റു​കാ​ര​നി​ൽ നി​ന്നും 2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ( പു​ഞ്ച​കൃ​ഷി) വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. പു​ഞ്ച​കൃ​ഷി​ക്കാ​യി വെ​ള്ളം പ​ന്പ് ചെ​യ്ത ക​രാ​റു​കാ​ര​നാ​യ ടെ​ൻ​സിം​ഗി​ന് കി​ട്ടാ​നു​ള്ള 5,50,000 രൂ​പ മാ​റി ന​ൽ​കു​ന്ന​തി​നു ബി​ൽ സ​മ​ർ​പ്പി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും തു​ക മാ​റി ന​ൽ​കി​യി​രു​ന്നി​ല്ല.

ഇ​തി​നെപ​റ്റി തി​ര​ക്കാ​നാ​യി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രാ​യ സ​ച്ചു​വി​നെ സ​മീ​പി​ച്ച​പ്പോ​ൾ ബി​ല്ല് മാ​റു​ന്ന​തി​നാ​യി 5000 രൂ​പ കൈ​ക്കൂ​ലി ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ടെ​ൻ​സിം​ഗ് ഇ​ക്കാ​ര്യം ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് യൂണി​റ്റ് ഡി​വൈ എ​സ്പി റെ​ക്സ് ബോ​ബി അ​ര​വി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് കെ​ണി ഒ​രു​ക്കി.

ആ​ദ്യ ഗ​ഡു​വാ​യി 2000 രൂ​പ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ല​പ്പു​ഴ മു​ല്ല​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഓ​ഫീ​സ് പ​രി​സ​ര​ത്ത് വ​ച്ച് സ​ച്ചു ടെ​ൻ​സിം​ഗി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങ​വേ​യാ​ണ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്. വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൽ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​യെ കൂ​ടാ​തെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബാ​ബു​കു​ട്ട​ൻ, ഋ​ഷി​കേ​ശ​ൻ നാ​യ​ർ, കെ.​വി. ബെ​ന്നി, എ​സ്ഐ പീ​റ്റ​ർ അ​ല​ക്സാ​ണ്ട​ർ, എ​എ​സ്ഐ മ​നോ​ജ്, എ​സ്സി​പി​ഒ​മാ​രാ​യ ജ​യ​ലാ​ൽ, ബി​ജി​മോ​ൻ സി​പി​ഒ​മാ​രാ​യ ഷി​ജു, കൃ​ഷ്ണ​കു​മാ​ർ, സു​നീ​ഷ് സു​ദീ​പ്, വി​ജു, ഡ​ബ്ല്യൂ​സി​പി​ഒ നീ​തു​മോ​ഹ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ ഇ​ന്ന് കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി മു​ൻ​പാ​കെ ഹാ​ജ​രാ​ക്കും.