മ​ത്സ്യ​ബ​ന്ധ​നം സം​ര​ക്ഷി​ക്കാ​ന്‍ ക​ന്യാ​കു​മാ​രി മാ​ര്‍​ച്ച്
Monday, December 9, 2019 10:39 PM IST
ചേ​ര്‍​ത്ത​ല: ലോ​ക​വ്യാ​പാ​ര​സം​ഘ​ട​ന​യു​ടെ ന​യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ക​ട​ല്‍ തീ​റെ​ഴു​താ​നു​ള​ള നീ​ക്ക​ത്തി​നെ​തി​രേ ക​ന്യാ​കു​മാ​രി മാ​ര്‍​ച്ച് ന​ട​ത്താ​ന്‍ എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന നാ​ഷ​ണ​ല്‍ ഫി​ഷ് വ​ര്‍​ക്കേ​ഴ്സ് ഫോ​റം ദേ​ശീ​യ​സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. എ​റ​ണാ​കു​ളം ആ​ശി​ര്‍​ഭ​വ​നി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​നം മു​ന്‍​കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫ.​കെ.​വി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത​ത്തി​ന്‍റെ നി​ല​നി​ല്പി​ന് ക​ട​ല്‍ ഉ​ള്‍​പ്പെ​ട്ട ജ​ല​സ​മ്പ​ത്ത് സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ഒ​രു ജ​ന​ത​യു​ടെ ഉ​പ​ജീ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ​പ​രി​പാ​ല​ന ബി​ല്ല് പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്ത് മാ​ത്ര​മേ നി​യ​മ​മാ​ക്കാ​വൂ എ​ന്നും കെ.​വി. തോ​മ​സ് പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത്, പ​ശ്ചി​മ ബം​ഗാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ര്‍​ച്ച് ക​ന്യാ​കു​മാ​രി​യി​ല്‍ സം​ഗ​മി​ക്കു​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​നു ഫെ​ബ്രു​വ​രി​യി​ല്‍ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ ഫി​ഷ് വ​ര്‍​ക്കേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ന​രേ​ന്ദ്ര​പാ​ട്ടീ​ല്‍ (മ​ഹാ​രാ​ഷ്ട്ര ), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​പീ​റ്റ​ര്‍ (കേ​ര​ളം ), വൈ​സ്ചെ​യ​ര്‍​മാ​ന്‍​മാ​ര്‍ ഒ​ല​ന്‍​സി​യോ സി​മോ​ന്‍​സ് (ഗോ​വ ), എം.​അ​ല​യ (ഒ​റീ​സ്സ), ഡോ.​കു​മാ​ര​വേ​ലു (ത​മി​ഴ് നാ​ട് ), ഉ​സ്മാ​ന്‍ ഗ​നി​യ (ഗു​ജ​റാ​ത്ത്), പോ​ള്‍​സാ​മി (പോ​ണ്ടി​ച്ചേ​രി ) എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ജാ​ക്സ​ണ്‍ പൊ​ള​ള​യി​ല്‍, വി.​ഡി. മ​ജീ​ന്ദ്ര​ന്‍, ടി.​വി. ഷി​ജി, രാ​ജു ആ​ശ്ര​യം, വ​ലേ​രി​യ​ന്‍ ഐ​സ​ക്, എ​സ്. സ്റ്റീ​ഫ​ന്‍, ആ​ന്‍റ​ണി കു​രി​ശി​ങ്ക​ല്‍, പി.​വി. വി​ല്‍​സ​ണ്‍, ജെ​ന​റ്റ് ക്ലീ​റ്റ​സ്, ബ​ഷീ​ര്‍ സ​ദ്ദാം ബീ​ച്ച് , ചി​ന്ന പോ​ൾ, ജെ​സി രാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.