കെ​.കെ. കു​ഞ്ചു​പി​ള്ള സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 5.29 കോ​ടി ന​ൽ​കി​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Sunday, December 8, 2019 10:59 PM IST
അന്പ​ല​പ്പു​ഴ: കെ.​കെ. കു​ഞ്ചു​പി​ള്ള ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 5.29 കോ​ടി രൂ​പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ്കൂ​ളി​ൽ പു​തു​താ​യി പ​ണി​ത പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി.​എ​സ്. ഗ​വ​ണ്മെ​ന്‍റി​ന്‍റെ കാ​ല​ത്ത് സു​നാ​മി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 27 ല​ക്ഷം, ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നാ​യി 55 ല​ക്ഷം, എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക ശി​പാ​ർ​ശ പ്ര​കാ​രം ന​ബാ​ർ​ഡി​ൽ നി​ന്നും ര​ണ്ടു​കോ​ടി, സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​നാ​യി അ​ഞ്ചു​ല​ക്ഷം, ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ഓ​ഡി​റ്റോ​റി​യ​ത്തി​ന് ഒ​രു കോ​ടി 25 ല​ക്ഷം, കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന പ​ദ്ധ​തി​പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കോ​ടി, പാ​ച​ക​പ്പു​ര​ക്കാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ എ​ന്നി​വ​യാ​ണ് സ്കൂ​ളി​നാ​യി ന​ൽ​കി​യ ഫ​ണ്ടു​ക​ൾ.
അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം ജു​നൈ​ദ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ര​തീ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സ​ന​ൽ കു​മാ​ർ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് റാ​ണിക്കുട്ടി സേ​വ്യ​ർ, എ​ഇ​ഒ ദീ​പ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.