എ​സി ക​നാ​ൽ പൂ​ർ​ണ​മാ​യും തു​റ​ക്കു​ക: സ​മ​ഗ്ര​ച​ർ​ച്ചാ​സം​ഗ​മം ച​ങ്ങ​നാ​ശേ​രി​യി​ൽ
Sunday, December 8, 2019 10:59 PM IST
ച​ങ്ങ​നാ​ശേ​രി: എ​സി ക​നാ​ൽ ച​ങ്ങ​നാ​ശേ​രി മു​ത​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ പൂ​ർ​ണ​മാ​യും തു​റ​ക്കു​ക, മ​ന​യ്ക്ക​ച്ചി​റ ടൂ​റി​സം പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, തോ​ടു​ക​ളു​ടെ​യും ആ​റു​ക​ളു​ടെ​യും ആ​ഴം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു നാ​ളെ 2.30ന് ​ച​ങ്ങ​നാ​ശേ​രി അ​ർ​ക്കാ​ഡി​യ ഹോ​ട്ട​ലി​ൽ ചർച്ചാസംഗമം നടത്തും.
കു​ട്ട​നാ​ട്, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ആ​ശ​യ​വി​നി​മ​യ സ​മ​ഗ്ര ച​ർ​ച്ചാ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​സി ക​നാ​ൽ സം​ര​ക്ഷ​ണ​സ​മി​തി ക​ണ്‍​വീ​ന​ർ​മാ​രാ​യ ജി​ജി പേ​ര​ക​ശേ​രി, ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ച​ർ​ച്ചാ​സം​ഗ​മ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ​യും ച​ങ്ങ​നാ​ശേ​രി​യി​ലെ​യും മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.